കൈക്കൂലി ;കുവൈത്തില്‍ മലയാളി നഴ്‌സുമാര്‍ക്കു യാത്രാവിലക്ക്.

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേഴ്സുമാരുടെ പ്രദേശികമായ ഇന്റർവ്യൂ നിർത്തി എന്ന നിരാശാജനകമായ വാർത്തക പുറമെ പ്രത്യേക അലവന്‍സ് ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ നഴ്‌സുമാര്‍ക്കു യാത്രാവിലക്ക് വന്ന റിപ്പോർട്ടും . ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലെ നഴ്‌സുമാരാണു മന്ത്രാലയത്തിലെ ഭരണനിര്‍വണ ഓഫിസ് ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയത്.

വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ കൈക്കൂലി നല്‍കി അലവന്‍സ് നേടിയെന്ന മറ്റു നഴ്‌സുമാരുടെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടെ, കൈക്കൂലി വാങ്ങിയവര്‍ രാജ്യംവിടുകയും ചെയ്തു. തുടരന്വേഷണത്തില്‍ കൈക്കൂലി നല്‍കിയവരെ കണ്ടെത്തുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയുമായിരുന്നു. കൈക്കൂലി വാങ്ങുന്നതുപോലെ കുറ്റകരമാണു കൈക്കൂലി നല്‍കുന്നതും എന്നതാണു കുവൈത്ത് നിയമം. ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച റിസ്‌ക് അലവന്‍സ് ലഭിക്കുന്നതിനാണ് കൈക്കൂലി നല്‍കിയതെന്നാണു റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോലിചെയ്യുന്ന ആശുപത്രിയിലെ ബന്ധപ്പെട്ട മേലധികാരികള്‍ ശുപാര്‍ശ ചെയ്യുന്നതനുസരിച്ചു സ്വാഭാവികമായും ലഭിക്കുന്നതാണു റിസ്‌ക് അലവന്‍സ്. വാര്‍ഡുകളില്‍ ജോലിചെയ്യുന്നവര്‍ക്കു 35 ദിനാര്‍, ഐസിയുവില്‍ 70 ദിനാര്‍, കീമോ വാര്‍ഡുകളിലെ നഴ്‌സുമാര്‍ക്ക് 105 ദിനാര്‍ എന്നിങ്ങനെയാണു നിരക്ക്. പല ആശുപത്രികളിലും അപേക്ഷ നല്‍കി കാത്തിരിക്കേണ്ടി വരാറുണ്ടെങ്കിലും തുക ഒന്നിച്ചുനല്‍കാറുണ്ട്. അതിനിടെയാണു പെട്ടെന്ന് അലവന്‍സ് കിട്ടാനായി നഴ്‌സുമാര്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയത്.

Top