നഴ്‌സിംഗ് മോഹം കരിഞ്ഞുണങ്ങി !…കര്‍ണാടകത്തിലെ നഴ്‌സിംഗ് കോളജുകള്‍ക്ക് ഇനിമുതല്‍ അംഗീകാരം നല്‍കില്ലെന്ന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍

മാംഗളൂര്‍ :കേരളത്തില്‍ നിന്നും നേഴ്സിങ്ങ് തൊഴില്‍ മേഖലയില്‍ നല്ലൊരു ശതമാനവും പഠനം പൂര്‍ത്തീകരിച്ചിരിക്കുന്നത് കര്‍ണാടകത്തില്‍ നിന്നുമാണ്. .എന്നാല്‍ ഇനി മുതല്‍ കര്‍ണാടകത്തിലെ കര്‍ണാടകത്തിലെ നേഴ്സിങ് പടനത്തിന്റെ മോഹം അവസാനിക്കുകയാണ് . കര്‍ണാടകത്തിലെ നഴ്‌സിംഗ് കോളജുകള്‍ക്ക് ഇനിമുതല്‍ അംഗീകാരം നല്‍കില്ലെന്ന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍. ഗള്‍ഫും അമേരിക്കയും യൂറോപ്പുമായിരിക്കും മക്കളെ നഴ്‌സിംഗിനയയ്ക്കുന്ന ഓരോ മാതാപിതാക്കളുടെയും മനസില്‍. പ്ലസ്ടു ഫലം പുറത്തു വന്നു കഴിഞ്ഞാല്‍ മലയാളികള്‍ കുട്ടികളുമായി കര്‍ണാടകയിലേക്കൊരു പാച്ചിലാണ്. കര്‍ണാടകയിലെ നഴ്‌സിംഗ് കോളജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത് ഒരുപാട് പേരുടെ നേഴ്സിങ് മോഹത്തിന്റെ കടക്കല്‍ തന്നെ കത്തി വെച്ചിരിക്കയാണ്‍. കര്‍ണാടക നഴ്‌സിംഗ് കൗണ്‍സിലുമായി തുടരുന്ന ശീത സമരത്തിന്റെ ബാക്കിപത്രമാണിതെന്നാണ് അറിയാന്‍ കഴിയുന്നത്.

എന്നാല്‍ വിദ്യാര്‍ഥികളെ ഈ നടപടി ബാധിക്കില്ലെന്നാണ് കര്‍ണ്ണാടക നഴ്‌സിംഗ്് കൗണ്‍സിലിന്റെ വാദം. കോളജുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് ഐന്‍എസി അല്ലെന്നും അതിനാല്‍ അംഗീകാരം റദ്ദാകുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കില്ലെന്നുമാണ് ഇവര്‍ പറയുന്നു. ഐഎന്‍സിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളാണ് കോഴ്സുകള്‍ നടത്തുന്നത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കേറ്റ് നല്‍കുകയും സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുകയുമാണ് ഇപ്പോള്‍ പിന്തുടരുന്ന നടപടിക്രമം. പാഠ്യപദ്ധതി തയാറാക്കുകയും മറ്റുമാണ് ഐഎന്‍സിയുടെ ചുമതലയെന്നും അംഗീകാരം പിന്‍വലിച്ചതിലൂടെ ഒന്നും സംഭവിക്കില്ലെന്നും കര്‍ണാടക കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.nurse

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കര്‍ണാടക നഴ്‌സിംഗ് കൗണ്‍സിലിന്റെ വാദങ്ങളെ ഐഎന്‍സി ഖണ്ഡിച്ചു. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ചാണു സര്‍വകലാശാലകള്‍ കോഴ്സുകള്‍ നടത്തുന്നതെന്നും രാജ്യത്തെ കോളജുകളിലെല്ലാം ഏകീകൃത പാഠ്യപദ്ധതിയാണ് പാലിക്കുന്നതെന്നുറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും ഐഎന്‍സി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഐഎന്‍സിയുടെ അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിക്കുന്നത് ആശങ്കയുള്ള കാര്യമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. കോഴ്സ് കഴിയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ കിട്ടിയില്ലെങ്കില്‍ ഭാവിതന്നെ അവതാളത്തിലാകും. ഇന്ത്യന്‍ നഴ്സസ് രജിസ്റ്റര്‍ സൂക്ഷിക്കുന്നതും ഐഎന്‍സിയാണ്. നഴ്സസ് രജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ എല്ലാം വൃഥാവിലാകും.
അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിക്കാന്‍ ബാങ്ക് വായ്പ അനുവദിക്കില്ലെന്നതും വിദ്യാര്‍ഥികളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മലയാളികളായ പല വിദ്യാര്‍ത്ഥികളും നഴ്സിഗ് പഠനത്തിന് വിദ്യാഭ്യാസ വായ്പയെടുക്കുന്നവരാണ്. നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നീക്കുപോക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, വരുന്ന അധ്യയന വര്‍ഷം പഠിക്കാന്‍ ചേരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കര്‍ണാടകത്തില്‍ പഠിക്കുന്നവര്‍ അവിടെ ജോലി ചെയ്യുന്ന സ്ഥിതി വിരളമാണ്.മറ്റിടങ്ങളില്‍ ജോലി ചെയ്യാന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കോളജിന്റെ അനുമതി വേണം താനും.

നിലവിലെ സാഹചര്യത്തില്‍ ഐഎന്‍സിയുടെ അംഗീകാരമില്ലെങ്കിലും തങ്ങള്‍ അംഗീകാരം നല്‍കുമെന്നും രജിസ്ട്രേഷന്‍ നല്‍കുമെന്നുമാണ് കര്‍ണാടക കൗണ്‍സില്‍ പറയുന്നത്. അതുകൊണ്ടു പക്ഷേ, കര്‍ണാടകത്തിനു പുറത്തു ജോലി ലഭിക്കില്ല എന്നതാണ് വസ്തുത. കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഗള്‍ഫ് രാജ്യങ്ങളിലും ജോലി ലക്ഷ്യമിട്ടാണ് പല വിദ്യാര്‍ത്ഥികളും നഴ്സിഗ് കോഴ്സുകള്‍ക്കു ചേരുക. ഇന്ത്യയില്‍ നഴ്സിഗ്് മേഖലയില്‍ തൊഴില്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. പക്ഷേ, കര്‍ണാടകത്തിലെ കൗണ്‍സിലിന്റെ അംഗീകാരവുമായി കേരളത്തില്‍ പോലും ജോലി കിട്ടാന്‍ സാധ്യതയില്ലെന്നതാണ് സത്യം. അതു കൊണ്ടു തന്നെ ഈ വര്‍ഷം കുട്ടികളെ നഴ്‌സിംഗിനു ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സാഹചര്യത്തെക്കുറിച്ച് വ്യക്തമായി തിരക്കണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ ഉപദേശം.നഴ്‌സിംഗിന്റെ പേരില്‍ പല തട്ടിപ്പുകളും കര്‍ണാടകയില്‍ പതിവാണ്.ഇതിനു പുറമെയാണ് ഇപ്പോള്‍ അംഗീകാരം റദ്ദാക്കുന്ന പ്രശ്‌നവും വന്നു ചേര്‍ന്നിരിക്കുന്നത്.

Top