രാജ്യത്ത് കുതിച്ചുയർന്ന് ഇന്ധനവില :സംസ്ഥാനത്ത് പെട്രോൾവില നൂറിലേക്ക് അടുക്കുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡിനിടയിൽ രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. മുംബൈ അടക്കമുള്ള മഹാനഗരങ്ങളിൽ പെട്രോൾ വില നൂറിലെത്തി.ഇന്ന് മാത്രം കമ്പനികൾ ഇന്ധനവില 24 പൈസയാണ് വർദ്ധിപ്പിച്ചത്. ഡീസലിന് 25 പൈസയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിയിൽ പെട്രോളിന് 93.35 രൂപയും ഡീസലിന് 88.62 രൂപയുമാണ് ഉള്ളത്. തിരുവനന്തപുരത്ത് ലിറ്ററിന് 95.42ഉം ഡീസലിന് 90.63മാണ് ഇന്നത്തെ വില.

മുംബയിൽ 99 രൂപ 71 പൈസയാണ് പെട്രോൾ വില ഉള്ളത്. ഡീസലിന് 91 രൂപ 57 പൈസയും. രാജ്യത്ത് ആദ്യമായി പെട്രോൾ 100 രൂപ കടന്ന രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഇന്ന് പെട്രോൾ വില ലിറ്ററിന് 104.42 രൂപയായി ഉയർന്നു. ഡീസലിന് 97.18 രൂപയും.

ഈ മാസം തന്നെ പതിമൂന്നാം തവണയാണ് ഇന്ധനവില വർദ്ധിക്കുന്നത്. ഡൽഹിയിൽ പെട്രോളിന് 93.44 രൂപയും ഡീസലിന് 84.32 രൂപയുമാണ് ഇന്നത്തെ വില.പെട്രോളിന് ഈ മാസം 2.89 രൂപയും ഡീസലിന് 3.41 രൂപയും ഉയർന്നു.

Top