സുധീരനെ പരിഹസിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി; ഏറ്റുമുട്ടാന്‍ തയ്യാറായി മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും തമ്മിലുള്ള പരസ്യ ഏറ്റമുട്ടലില്‍. പ്രായമായവര്‍ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന കെപിസിസി അധ്യക്ഷന്റെ പരാമര്‍ശത്തെ പരിഹസിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. യുവാവല്ലെന്ന് സ്വയം തോന്നുന്നവര്‍ക്ക് മത്സര രംഗത്തുനിന്ന് മാറിനില്‍ക്കാമെന്നാണ് ഇതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. മത്സര രംഗത്ത് തുടരുന്നത് ജനസേവനത്തോടുള്ള ആര്‍ത്തികൊണ്ടുകൂടിയാകാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടിഎന്‍ പ്രതാപന്‍ മത്സര രംഗത്ത് നിന്ന് സ്വയം പിന്മാറിയതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലെ പ്രായമായവര്‍ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് സ്വയം മാറിനില്‍ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ പരസ്യമായി ആവശ്യപ്പെട്ടത്. വിഎസ് അച്യുതാനന്ദനെ പേരെടുത്ത് പറഞ്ഞായിരുന്നു സുധീരന്റെ പരാമര്‍ശമെങ്കിലും ലക്ഷ്യം ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിലെ മറ്റ് മുതിര്‍ന്ന നേതാക്കളുമായിരുന്നു. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി ഇന്ന് നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുധീരന്റെ അഭിപ്രായം കേവലം വ്യക്തിപരം മാത്രമാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും എ ഗ്രൂപ്പ് നേതാവുകൂടിയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാവിലെ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ ഐ, ഐ ഗ്രൂപ്പുകള്‍ക്ക് അതീതനായി സുധീരന്‍ സ്വന്തം നിലയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നുവെന്ന വിമര്‍ശനമാണ് ഈ നേതാക്കളില്‍നിന്നുണ്ടാകുന്നത്. ഇന്നലെ രണ്ട് ഗ്രൂപ്പുകളുടെ നേതാക്കള്‍ മന്ത്രി കെസി ജോസഫിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തില്‍ സുധീരനെതിരെ നിലപാട് സ്വീകരിക്കുന്നതില്‍ യോജിപ്പിലെത്തിയിരുന്നു.

ഇരുഗ്രൂപ്പുകളും തനിക്കെതിരെ നീങ്ങുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ വഴി വിട്ടനീക്കങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണമാണ് സുധീരന്‍ ഇപ്പോള്‍ നടത്തുന്നത്. സര്‍ക്കാര്‍ കാലാവധി തീരാനിരിക്കുമ്പോള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഭൂമി പതിച്ച് നല്‍കുന്നതിനെതിരെ കടുത്ത നിലപാടാണ് സുധീരന്‍ സ്വീകരിക്കുന്നത്. ഇതിനുള്ള അമര്‍ഷവും മുഖ്യമന്ത്രിയുടെ പ്രതികരണത്തിലുണ്ട്

Top