അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ വീണ് ഒരാള്‍ മരിച്ചു. പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡറുകള്‍ പതിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. നിര്‍മ
ാണത്തിനിടെ രണ്ട് ഗര്‍ഡറുകള്‍ താഴേക്ക് വീഴുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. 8,000 കിലോ ഭാരമുള്ള ഗര്‍ഡര്‍ ആണ് പതിച്ചത്. സ്ഥിരം ഡ്രൈവര്‍ വരാത്തതിനാല്‍ രാജേഷ് വാഹനം ഓടിക്കാന്‍ എത്തിയതെന്ന് ഉടമ പറഞ്ഞു. മൂന്ന് മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്.
വാന്‍ മറ്റണമെങ്കില്‍ താഴേക്ക് പതിച്ച ഗര്‍ഡറുകള്‍ മാറ്റണമെന്നാണ് പൊലീസ് അറിയിക്കുന്നത്.
ഇന്നലെ രാത്രിയോടുകൂടിയാണ് ഗര്‍ഡറുകള്‍ സ്ഥാപിച്ചിരുന്നത്. ഇതിനിടെ ജാക്കി തെന്നിമാറിയാണ് ഗര്‍ഡറുകള്‍ താഴേക്ക് പതിച്ചതെന്നാണ് വിവരം. മുട്ട കയറ്റി വന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് ഗര്‍ഡറുകള്‍ ഒടിഞ്ഞ് വീണത്. ഡ്രൈവര്‍ കാബിന്റെ ഭാഗത്തേക്കാണ് ഗര്‍ഡറുകള്‍ പതിച്ചത്. ഗര്‍ഡര്‍ മാറ്റിയാല്‍ മാത്രമേ ഡ്രൈവറിനെ പുറത്ത് എടുക്കാന്‍ കഴിയൂ.
വാഹനത്തിനുള്ളില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന സംശയം ഫയര്‍ഫോഴ്‌സിനുണ്ട്. അപകടത്തെ തുടര്‍ന്ന് ആലപ്പുഴ എറണാകുളം റൂട്ടില്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നുണ്ട്. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചേര്‍ത്തല എക്‌സറേ ജംഗ്ഷനില്‍ നിന്ന് പൂച്ചാക്കല്‍ വഴി തിരിച്ച് വിടും.


