പ്രിയദര്‍ശന്‍ ലാല്‍ കൂട്ട്‌കെട്ട് വീണ്ടും മോഹന്‍ലാല്‍ അന്ധനാകുന്ന ഒപ്പം ചിത്രീകരണം തുടങ്ങി

മലയാള സിനിമയ്ക്ക് എന്നും ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടികെട്ടില്‍ പിറക്കുന്ന പുതിയ ചിത്രമായ ‘ ഒപ്പ’ ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാല്‍ അന്ധനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഒപ്പം’ ക്രൈം ത്രില്ലറാണ്.


ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഒരു ഫ്‌ളാറ്റില്‍ അരങ്ങേറുന്ന കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയായ കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുക. വില്ലനായി എത്തുന്നത് സമുദ്രക്കനിയാണ്. വിമലാരാമനും അനുശ്രീയുമാണ് നായികമാര്‍. ഷാജോണ്‍,ഗണേഷ്‌കുമാര്‍,മാമുക്കോയ,നെടുമുടി വേണു എന്നിവരും ചിത്രത്തിലുണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top