സ്വന്തം ലേഖകൻ
കുട്ടികൾക്ക് ഓട്സ് നൽകുന്നത് നല്ലതാണെന്ന് ചിലയാളുകൾക്ക് ധാരണയുണ്ട്. മുതിർന്നവർക്ക് ഏറെ പോഷകദായകമാണ് ഓട്സ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ കുട്ടികൾക്ക് ഓട്സ് അത്ര നല്ലതല്ല.
ഓട്സ് കുട്ടികളുടെ ദഹനവ്യവസ്ഥയ്ക്കു തകരാറുണ്ടാക്കുമെന്നാണ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ഡോ. നുപുർ കൃഷ്ണൻ പറയുന്നത്. ‘ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുട്ടിയുടെ ദഹന വ്യവസ്ഥയ്ക്ക് ദോഷമാണ്.’ ഡോക്ടർ പറയുന്നു.
എല്ലാദിവസവും ഒരേ തരത്തിലുള്ള ഭക്ഷണം കുട്ടികൾക്കും നൽകരുത്. പുതിയ പുതിയ ഭക്ഷണങ്ങൾ ചെറിയ കുട്ടികൾക്ക് പരിചയപ്പെടുത്തണം. തുടക്കത്തിൽ അവർ അതു കഴിക്കുന്നില്ലെന്നു കണ്ടാൽ പാടെ ഒഴിവാക്കുകയുമരുത്. ആദ്യ തവണ പലപ്പോഴും അവർക്ക് അത് ഇഷ്ടമാകണമെന്നില്ല. എന്നാൽ ഒന്നു രണ്ടു തവണ കഴിച്ചാലാണ് അവർ ആ ഭക്ഷണത്തിന്റെ രുചിയുമായി ഇണങ്ങി വരുന്നത്.
ചെറു പ്രായത്തിലുള്ള കുട്ടികളിലാണ് ഇത്തരം ഭക്ഷണശീലം വളർത്താൻ ഏറ്റവും എളുപ്പമെന്നും ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നു.


