മുന്‍ ലോക്‌സഭ സ്പീക്കര്‍ പിഎ സാംഗ്മ അന്തരിച്ചു.

ന്യൂഡല്‍ഹി: മേഘാലയ മുന്‍ മുഖ്യമന്ത്രിയും ലോക്‌സഭാ സ്പീക്കറുമായ പി എ സാംഗ്മ അന്തരിച്ചു. 68 വയസായിരുന്നു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് എന്‍സിപിയിലേക്ക് മാറുകയായിരുന്നു. ശരദ് പവാറിനൊപ്പം എന്‍സിപിയുടെ സ്ഥാപക നേതാവായിരുന്നു അദ്ദേഹം.

ഏഴ് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996 മുതല്‍ 1998 വരെയാണ് ലോക്‌സഭയുടെ സ്പീക്കറായിരുന്നത്. 1988 മുതല്‍ 90 വരെയുള്ള കാലയളവിലാണ് അദ്ദേഹം മേഘാലയ മുഖ്യമന്ത്രിയായത്. എന്‍സിപിയില്‍ നിന്നും അടുത്തകാലത്തായി അദ്ദേഹം രജിവെക്കുകയുണ്ടായി. പി എ സംഗ്മയുടെ നിര്യണത്തില്‍ അനുശോചനം അറിയിച്ച് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top