രാജകുടുംബത്തിന്റെ വാദം ശരിയല്ല; ബി നിലവറ നേരത്തെയും തുറന്നിട്ടുണ്ടെന്ന്‌ വിദഗ‌്ധസമിതി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്ന  രാജകുടുംബത്തിന്റെ വാദം ശരിയല്ലെന്ന‌് വിദഗ്ധസമിതിയുടെ റിപ്പോർട്ട്. നിലവറ തുറന്നതിന്റെ രേഖകളും പത്ര റിപ്പോർട്ടുകളും സമിതി സുപ്രീം കോടതിയിൽ ഹാജരാക്കി. ഈ രേഖകളുടെ അടിസ്ഥാനത്തിൽ ബി നിലവറ തുറന്ന് മൂല്യനിർണയം നടത്താൻ അനുമതി നൽകണമെന്നും സമിതി ആവശ്യപ്പെട്ടു. ബുധനാഴ്ച സുപ്രീംകോടതി റിപ്പോർട്ട‌് പരിഗണിക്കും.

എ നിലവറയായ ശ്രീപണ്ടാരത്ത് കല്ലറയും ബി നിലവറയായ മഹാഭരതകോണ് കല്ലറയും തുറന്നിട്ട് ഒരു നൂറ്റാണ്ടായെന്ന രാജ്യ കുടുംബത്തിന്റെ വാദം തെറ്റാണെന്ന് വിദഗ‌്ധസമിതി രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കുന്നത്. 1931 ഡിസംബർ 11ന് ഇറ‌ങ്ങിയ നസ്രാണി ദീപികയിലാണ് ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാർത്ത വന്നത്.  രാവിലെ 10ന‌് മഹാരാജാവ്, പ്രധാനമന്ത്രി (ദിവാൻ), ജില്ലാ പൊലീസ് സൂപ്ര‌ണ്ട് എന്നിവരും ശാസ്ത്രീയ വിദഗ‌്ധരും മൂല്യം നിർണയിക്കാൻ ഉണ്ടായിരുന്നു. ആദ്യത്തെ ഇരുമ്പു വാതിൽ നാലു മണിക്കൂർ പ്രയത്നത്തിനൊടുവിലാണ് തുറക്കാനായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് കഴിഞ്ഞുള്ള തടിവാതിൽ തുറക്കുന്നതിന് ഒന്നര മണിക്കൂറോളവും വേണ്ടിവന്നു. വെെകിട്ട് അഞ്ചോടെയാണ് 12 പേരടങ്ങുന്ന സംഘം ആ ദിവസത്തെ മൂല്യനിർണയം പൂർത്തിയാക്കിയത്.  സ്വർണം,- ചെമ്പ് നാണയങ്ങളും പണവും  നാലു പിത്തള കുടങ്ങളിലായാണ് നിലവറയിലുണ്ടായിരുന്നത്.  കൂടാതെ നാണയങ്ങൾ തറയിലും കിടന്നിരുന്നു. മൂല്യനിർണയം നടത്തിയതിനു ശേഷം ഇതെല്ലാം അവിടെ തന്നെ തിരിച്ചുവച്ചു. വെദ്യുതി വെളിച്ചവുമായി ജീവനക്കാർ ആദ്യം കയറി വായുസഞ്ചാരം ഉറപ്പാക്കിയതിനുശേഷമാണ് ബാക്കിയുള്ളവർ അകത്തുകയറിയത്. മറ്റ് നിലവറകളായ പണ്ടാരകല്ലറ, സരസ്വതി കോണത്, വേദവ്യാസ കോണം എന്നിവടങ്ങളിലും സമാനമായി മൂല്യനിർണയം നടത്തി. 1931 ഡിസംബർ ഏഴിലെ ദ് ഹിന്ദു, അതേവർഷത്തെ പ്രതിദിനം പത്രങ്ങളിലും മൂല്യനിർണത്തിന്റെ വിശദ വാർത്തയുണ്ടായിരുന്നു.

1908ൽ  എ, ബി നിലവറകൾ തുറന്നാൽ മൂർഖൻ പാമ്പ് കൊത്തുമെന്ന കെട്ടുകഥ പ്രചരിച്ചിരുന്നു. എന്നാൽ, ഇതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്നതാണ് ഈ മൂല്യനിർണയമെന്ന് വിദഗ‌്ധസമിതി കോ‌ടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിദേശ എഴുത്തുകാരനായ എമിലി ഗിൽക്രിസ്റ്റ് ഹാച്ച് 1933ൽ പുറത്തിറക്കിയ ട്രാവൻകൂർ- എ ഗൈഡ് ബുക്ക് ഫോർ ദ് വിസിറ്റർ എന്ന പുസ്തകത്തിൽ മൂല്യനിർണയതിനെ കുറിച്ച് പറയുന്നുണ്ട്. ഒരു നൂറ്റാണ്ടായി തുറന്നിട്ടില്ലെന്ന വാദം നിലനിൽക്കെയാണ് സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വിദഗ‌്ധസമിതി എ നിലവറ തുറന്ന് മൂല്യ നിർണയം നടത്തിയത്.  ബി നിലവറയും തുറന്നാൽ മാത്രമേ മൂല്യ നിർണയം പൂർണമാക്കുവെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു.

Top