ഡൽഹിയിൽ ചാക്കോമാഷിന്റെ പ്രവചനം കിറുകൃത്യം!കേന്ദ്രനേതൃത്വത്തിനെതിരെ ആരോപണം. ഇനി മാഷിന്റെ തട്ടക കേരളം !!

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പിസി ചാക്കോ. ഡല്‍ഹിയില്‍ എട്ടുനിലയില്‍ പൊട്ടുമെന്നും ചാക്കോ. ഇനി തട്ടകം കേരളമായിരിയ്ക്കുമെന്നും പി.സി ചാക്കോ. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പാര്‍ട്ടിക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നാണ് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി സ്ഥിരം ക്ഷണിതാവ് കൂടിയായ പി.സി. ചാക്കോ പറയുന്നത്. കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നാല്‍ അതിന് കാരണക്കാരന്‍ അഹമ്മദ് പട്ടേലായിരിക്കും. ഡല്‍ഹിയുടെ ചുമതല തനിക്കായിരുന്നിട്ട് കൂടി പല തീരുമാനങ്ങളും അട്ടിമറിക്കപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം പാളിച്ചയുണ്ടായി എന്ന് ചാക്കോ തുറന്നടിച്ചു.

പട്ടേലിന്റെ താത്പര്യങ്ങള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. ഡല്‍ഹിയുടെ ചുമതലയുണ്ടായിരുന്നിട്ടുകൂടി പല തീരുമാനങ്ങളും എനിക്കെടുക്കാന്‍ പറ്റാത്ത ഒരു സ്ഥിതിയായിരുന്നു ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍. എല്ലാ കാര്യങ്ങളിലും അഹമ്മദ് പട്ടേലിന്റെ കൈകടത്തലുണ്ടായിരുന്നു. പല നിര്‍ണായക കാര്യങ്ങളിലും പട്ടേല്‍ ഏകപക്ഷീയമായ തീരുമാനമെടുത്തു. ഡല്‍ഹിയില്‍ പല വിധത്തിലുള്ള വ്യക്തി താത്പര്യങ്ങളും പാശ്ചാത്യ താത്പര്യങ്ങളുമുള്ള നേതാവാണ് അഹമ്മദ് പട്ടേല്‍. പാര്‍ട്ടിയെ തോല്‍പ്പിക്കുന്ന തരത്തില്‍ എന്തിനാണ് പട്ടേല്‍ ഇത്തരത്തിലുള്ള ഇടപെടല്‍ നടത്തിയതെന്ന് ഇനിയും മനസിലായിട്ടില്ല. ഞങ്ങള്‍ കൂട്ടായെടുത്ത പല തീരുമാനങ്ങളും നടപ്പായില്ല. പാര്‍ട്ടി തീരുമാനങ്ങളെല്ലാം അഹമ്മദ് പട്ടേല്‍ അട്ടിമറിച്ചു. കൂടി പോയാല്‍ നാല് തിരഞ്ഞെടുപ്പ്. സമിതി ചെയര്‍മാന്‍ കീര്‍ത്തി ആസാദ് വലിയ പരാജയമായിരുന്നു. ഡല്‍ഹി കോണ്‍ഗ്രസില്‍ സമഗ്രമായ മാറ്റം വരുത്താതെ ഒരു പ്രശ്നവും പരിഹരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ എനിക്ക് യാതൊരു പ്രതീക്ഷയുമില്ലാത്തത്. കൂടി പോയാല്‍ മൂന്നോ നാലോ സീറ്റ് കിട്ടും. എന്നാല്‍, അത് ഉറപ്പിച്ച് പറയാനുള്ള ധൈര്യമില്ല.

Top