കോട്ടയം : ദിലീപ് വിഷയത്തിൽ മറിഞ്ഞ് പി.സി.ജോർജ് കൊച്ചിയില് യുവനടിയെ ആക്രമിച്ച കേസില്‍ മുന്‍ നിലപാട് തിരുത്തി പി.സി.ജോര്‍ജ് എംഎല്‍എ. ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ദിലീപിന്റെ അറസ്റ്റ്.
നടനും എംഎല്‍എയുമായ മുകേഷിനും സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നു. മുന്‍പും നടിമാര്‍ക്കെതിരെ ആക്രമണമുണ്ടായിട്ടും അമ്മയും സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ല. ദിലീപ് കുറ്റക്കാരനെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും പി.സി. ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


