മലയാളികള്‍ കഴിഞ്ഞ വര്‍ഷം കഴിച്ചത് 15000 കോടിയുടെ മരുന്ന്; മരുന്ന് കമ്പനികളുടെ കൊള്ളക്കിരയാകുന്ന കേരളം

മലയാളികള്‍ കഴിഞ്ഞ വര്‍ഷം മാത്രം തിന്നുകൂട്ടിയത് എണ്ണായിരം കോടി രൂപയുടെ അലോപതി മരുന്നുകള്‍. സംസ്ഥാന ആരോഗ്യനയം രൂപവത്കരിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ പഠനത്തിലാണ് മരുന്ന് ഉപഭോഗത്തിന്റെ കണക്ക്. മരുന്നുകളുടെ കൊള്ള വിലയും ജീവതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചതും മലയാളിയുടെ മരുന്ന് തീറ്റയ്ക്ക് വേഗത്തിലാക്കി.

സംസ്ഥാനത്തെ മരുന്ന് മൊത്തവിതരണക്കാരുടെ കണക്കുകളാണ് സമിതി പഠിച്ചത്. ഹോമിയോ, ആയുര്‍വേദം, സിദ്ധ, യുനാനി ചികിത്സാവിഭാഗങ്ങള്‍ക്കായി വേറെയും തുക ചെലവായി. ഇവയെല്ലാംകൂടി ഉള്‍പ്പെടുത്തിയാല്‍ വാര്‍ഷിക മരുന്ന് ഉപഭോഗം 15,000 കോടി രൂപയുടേതാകുമെന്നാണ് അനൗദ്യോഗിക വിവരം.

ഡോ. ബി. ഇക്ബാല്‍ ചെയര്‍മാനും ഡോ. കെ.പി. അരവിന്ദന്‍ കണ്‍വീനറും ഡോ. ആര്‍. ജയപ്രകാശ് ജോയന്റ് കണ്‍വീനറുമായ 17 അംഗ സമിതിയാണ് പഠനം നടത്തിയത്. ഇവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് രൂപംകൊടുത്ത ആരോഗ്യനയം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

നിലവില്‍ മരുന്നുകളുടെ വിലനിര്‍ണയത്തില്‍ സര്‍ക്കാരിന് നിയന്ത്രണമില്ല. ഇതിന് പരിഹാരമായി ‘ഫാര്‍മപാര്‍ക്ക്’ രൂപവത്കരിക്കാനുള്ള നിര്‍ദേശം പരിഗണനയിലുണ്ട്. പൊതുമേഖല, സ്വകാര്യ കമ്പനികള്‍ക്ക് ഫാര്‍മ പാര്‍ക്കില്‍ ഇടംനല്‍കി കുറഞ്ഞനിരക്കില്‍ മരുന്ന് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

Top