വഴിയില്‍ ഉയര്‍ന്നു പൊങ്ങിയ പൊടിക്കാറ്റില്‍ കണ്ടത് ഞെട്ടിക്കുന്ന യേശുവിന്റെ രൂപം

മെല്‍ബണ്‍ :പീറ്റര്‍ ജെയിംസും കാമുകിയും കൂടി അമേരിക്കയില്‍ അവധിക്കാലം ചിലവഴിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. കാലിഫോര്‍ണിയായിലെ മൊജാവോയിലൂടെ അവര്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടയില്‍ വഴിയുടെ നടുവില്‍ വെച്ച് ശക്തമായ പൊടിക്കാറ്റ് ആഞ്ഞുവീശി.
പൊടിക്കാറ്റു വീശുന്നതു കണ്ട് പീറ്റര്‍ ജെയിംസ് വാഹനം നിര്‍ത്തി പൊടിക്കാറ്റിന്റെ ചിത്രങ്ങള്‍ എടുത്തു. ഇതിനിടയില്‍ അഞ്ച് സെക്കന്റോളം പൊടിക്കാറ്റിനുള്ളില്‍ കണ്ട രൂപം പീറ്ററിനെ അത്ഭുതപ്പെടുത്തി. അത് ക്രൂശിതനായ യേശുക്രിസ്തുവിന്റെ മുഖമായിരുന്നു എന്ന് പീറ്റര്‍ പറയുന്നു. പീറ്റര്‍ പകര്‍ത്തിയ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ബ്രിട്ടിഷ് മാധ്യമമായ ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Top