കഴിഞ്ഞ മാസം എത്ര തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; പിക്വെ നല്‍കിയ മറുപടി….

കൊളംബിയന്‍ ഗായിക ഷക്കീറയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. ഭര്‍ത്താവും സ്പാനിഷ് ഫുട്‌ബോളറുമായ ജെറാഡ് പിക്വെയെ കാണുമ്പോഴെല്ലാം ആരാധകര്‍ക്ക് ചോദിക്കാനുള്ളതും ഷക്കീറയുടെ കാര്യമാണ്. സ്പാനിഷ് ലാലിഗയിലെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെ ബാര്‍സലോണ താരമായ ജെറാഡ് പിക്വെ ട്രോളിയതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയം. സീസണില്‍ ബാഴ്‌സക്കെതിരേ മൂന്ന് മത്സരങ്ങളും റയല്‍ തോറ്റു. ഏക ആശ്വാസം ഒരു സമനിലയാണ്. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ 5-1ന് തോറ്റ റയല്‍ മാര്‍ച്ചില്‍ സ്വന്തം ഗ്രൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. കോപ്പ ഡെല്‍റേ സെമി ആദ്യ പാദത്തില്‍ സമനില പിടിച്ചെങ്കിലും രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ദയനീയമായി തോറ്റു.

റയലിന്റെ തോല്‍വിയില്‍ ആരാധകര്‍ വിഷമിച്ചിരിക്കുമ്പോള്‍ പിക്വെയുടെ ട്രോള്‍ എത്തിയത്. സ്പാനിഷ് ചാനല്‍ മൂവിസ്റ്റാര്‍ പ്ലസിലെ ലാ റെസിസ്‌റ്റെന്‍സിയ എന്ന പരിപാടിക്കിടെയാണ് പിക്വെ റയലിനെ പരിഹസിച്ചത്. റയലിന്റെ തോല്‍വിയെ സെക്‌സുമായാണ് പിക്വെ താരതമ്യം ചെയ്തത്. ഭാര്യയും ഗായികയുമായ ഷക്കീറയുമായുള്ള ലൈംഗികജീവിതത്തെക്കുറിച്ചായിരുന്നു അവതാരകന്‍ ഡേവിഡ് ബ്രോങ്കാനോയുടെ ചോദ്യം. ‘കഴിഞ്ഞ മാസം എത്ര തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു’ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിച്ചുകൊണ്ട് പിക്വെ നല്‍കിയ മറുപടി റയല്‍മാഡ്രിഡിന്റെ നെഞ്ചു പിളര്‍ക്കുന്നതായിരുന്നു.

‘സാന്റിയാഗോ ബെര്‍ണബ്യൂവിലെ റയലിന്റെ തോല്‍വികള്‍ നിങ്ങള്‍ എണ്ണാറുണ്ടോ?’ എന്നായിരുന്നു പിക്വെയുടെ മറുപടി. അയാക്‌സിനോട് തോറ്റ് യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് ബാഴ്‌സക്ക് മുന്നിലും ക്ലബ് മുട്ടുമടക്കിയത്. നേരത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ റയല്‍ താരങ്ങളെ പരിഹസിച്ച് പിക്വെ സന്ദേശങ്ങളയച്ചിരുന്നു. മാഡ്രിഡിലെ മാധ്യമപ്രവര്‍ത്തകരെ പരിഹസിക്കാന്‍ ഒരുപാട് ഇഷ്ടമാണെന്നും പിക്വെ പറഞ്ഞിരുന്നു.

ഇടക്ക് ബാഴ്‌സ താരങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഈ മാധ്യമപ്രവര്‍ത്തകരെ ആഡ് ചെയ്ത്, പരിഹസിച്ച ശേഷം പുറത്താക്കുക പതിവാണ്. താനല്ല, റയലിനെ ട്രോളുന്നതില്‍ മെസ്സിയാണ് മുന്‍പില്‍ എന്നും പിക്വെ വെളിപ്പെടുത്തി. എന്തായാലും ഇതു വല്ലാത്ത ചതിയായിപ്പോയെന്നാണ് റയല്‍ ആരാധകര്‍ പരിതപിക്കുന്നത്.

Top