പരാതി ഒതുക്കാന്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഇടപെട്ടു; പരാതിക്കാരിക്ക് പണം വാഗ്ദാനം ചെയ്തതും ഡിഫി നേതാക്കള്‍

പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗീക പീഡന പരാതിയില്‍ കുരുങ്ങി ഡി.വൈ.എഫ്.ഐ നേതൃത്വവും. ഇത്തരത്തിലൊരു പരാതി കിട്ടിയിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം പറയുന്നതെങ്കിലും പാലക്കാട്ടെ നേതാക്കള്‍ പരാതി ഒതുക്കാന്‍ ശ്രമിച്ചതായി തെളിവ്. ഇതോടെ ശശിയെ സംരക്ഷിച്ച നിലപാടിനെതിരെ ഡിവൈഎഫ്‌ഐയിലും ഭിന്നത രൂക്ഷമാകുകയാണ്.

വനിതാമെമ്പര്‍മാര്‍ ധാരാളമുളള സംഘടനയാണ് ഡിവൈഎഫ്െഎ. പുരുഷന്മാരെക്കാള്‍ വനിതാ മെമ്പര്‍മാരാണ് ഡിവൈഎഫ്‌ഐയിലുളളത്. അങ്ങനെയൊരു പരാതി നമുക്ക് ലഭിച്ചിട്ടില്ല. ലഭിക്കാത്ത പരാതിയെക്കുറിച്ച് ഡിവൈഎഫ്െഎ എന്ത് നിലപാട് സ്വീകരിക്കും. ഒന്നുമറിഞ്ഞില്ല. പരാതി കിട്ടിയില്ല എന്ന് പറയുന്ന ഡി.വൈ.എഫ്‌.െഎയുടെ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പ്രേംകുമാറിനെതിരെയാണ് ഡിവൈഎഫ്െഎ ഭാരവാഹികളില്‍ ചിലരുടെ വിയോജിപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാമറിഞ്ഞിരുന്ന യുവനേതൃത്വം പരാതി ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും ആദ്യഘട്ടത്തില്‍ പരാതിക്കാരിയോട് ചര്‍ച്ച നടത്തിയതും ഇതേ നേതാക്കള്‍ തന്നെയാണെന്നും ആരോപണമുണ്ട്. പണവും ഉന്നതസ്ഥാനവും നല്‍കാമെന്ന വാഗ്ദാനവുമുണ്ടായി. യുവതി ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്ന് മനസിലായപ്പോഴാണ് ആ ശ്രമം പാളിയത്. മുന്‍പ് ഇതേ പരാതിക്കാരിയുടെ പേര് ഉപയോഗിച്ച് ഡിവൈഎഫ്െഎയിലെ രണ്ട് പുരുഷനേതാക്കളെ പികെ ശശി എംഎല്‍എ മോശക്കാരനാക്കാന്‍ ശ്രമിച്ചെന്ന പ്രചാരണവും പ്രവര്‍ത്തകരില്‍ ചര്‍ച്ചയാണ്. അതിനാല്‍ ആരോപണവിധേയനായ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഡിവൈഎഫ്െഎയില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം.

ഡിവൈഎഫ്െഎ വനിതാനേതാവിന്റെ പരാതി ചില യുവനേതാക്കള്‍ തന്നെ ഇല്ലാതാക്കിയതിന് തെളിവുകളുണ്ടെന്നാണ് വിവരം. എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം അവ യഥാസമയം പുറത്തുവിടാനാണ് നീക്കം.

Top