പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനം തകർന്നു വീണു.അഹമ്മാദാബാദില്‍ എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനം.വിമാനത്തിൽ 242 യാത്രക്കാർ

അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണു. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തില്‍ 242 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാരടക്കം 200 പേരാണ് വിമാനത്തിലുള്ളതെന്നാണ് വിവരം. എയര്‍ ഇന്ത്യയുടെ ബോയിങ് 171 വിമാനമാണ് തകര്‍ന്ന് വീണത്.യാത്രക്കാരുടെ വിവരങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസാണ് തകർന്നത്. Boeing 787 എന്ന വിമാനമാണ് തകർന്നത്. അമിത് ഷാ ഗുജറാത് മുഖ്യമന്ത്രിയുമായി സംസാരിച്ചു, മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്.

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിന്‍റെ പിന്‍ഭാഗം മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. പതിനൊന്ന് വര്‍ഷം പഴക്കമുള്ള വിമാനമാണ് തകര്‍ന്നത്. ടേക്ക് ഓഫ് കഴിഞ്ഞ് 20മിനിറ്റിന് ശേഷമാണ് വിമാനം തകര്‍ന്ന് വീണത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലെത്തിയതാണ് വിമാനം.സ്ഥലത്ത് വന്‍ പുക നിറഞ്ഞിരിക്കുകയാണ്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ നീക്കം നടക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി അപകട സ്ഥലത്തേക്ക് പുറപ്പെട്ടു.

Top