സ്‌നിക്കേഴ്‌സിലും,മാഴ്‌സിലും,മില്‍കിവേയിലും പ്ലാസ്റ്റിക്;എല്ലാ മിഠായികളും തിരിച്ചെടുത്ത് കമ്പനികള്‍.

അമേരിക്കന്‍ മിഠായിക്കമ്പനിയായ മാഴ്‌സ് അതിന്റെ എല്ലാ ഉത്പന്നങ്ങളും ബ്രിട്ടനില്‍നിന്നും മറ്റ് അനേകം രാജ്യങ്ങളില്‍നിന്നും പിന്‍വലിച്ചു. മാഴ്‌സ്, സ്‌നിക്കേഴ്‌സ്, മില്‍ക്കി വേ തുടങ്ങിയ മിഠായികളും സെലിബ്രേഷന്‍ ബോക്‌സുകളുമാണ് പിന്‍വലിച്ചത്. ജൂണ്‍ 2016 മുതല്‍ ജനുവരി 2017 വരെ ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുള്ള (ബെസ്റ്റ് ബിഫോര്‍) മിഠായികള്‍ കഴിക്കരുതെന്നും മാഴ്‌സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് കലര്‍ന്നുവെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് മാഴ്‌സ് ഉത്പന്നങ്ങള്‍ പിന്‍വലിച്ചത്. 55 രാജ്യങ്ങളില്‍നിന്ന് ഉത്പന്നങ്ങള്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് മാഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. കോടിക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് പിന്‍വലിക്കേണ്ടിവന്നത്. മാഴ്‌സിന്റെ നെതര്‍ലന്‍ഡ്‌സിലെ നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ മിഠായികളിലാണ് പ്ലാസ്റ്റിക് കടന്നുകൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജര്‍മനിയിലും നെതര്‍ലന്‍ഡ്‌സിലും വിറ്റ ഉത്പന്നങ്ങളാണ് ആദ്യം പിന്‍വലിച്ചത്. എന്നാല്‍, പിന്നീടത് ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങി മറ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. 2016 ജൂണ്‍ 19 മുതല്‍ 2017 ജനുവരി എട്ടുവരെ ബെസ്റ്റ് ബിഫോര്‍ തീയതികള്‍ രേഖപ്പെടുത്തിയിട്ടുള്ള ചോക്കലേറ്റുകളാണ് ഉപയോഗിക്കാന്‍ പാടില്ലാത്തത്.

ജനുവരി എട്ടിന് ജര്‍മനിയില്‍ ഒരു ഉപഭോക്താവ് സ്‌നിക്കേഴ്‌സിനുള്ളില്‍ ചുവന്ന നിറത്തിലുള്ള പ്ലാസ്റ്റിക് കണ്ടതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ഇതേത്തുടര്‍ന്ന് ഇയാള്‍ മാഴ്‌സ് കമ്പനിക്ക് പരാതി നല്‍കി. നെതര്‍ലന്‍ഡ്‌സിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉപയോഗിച്ചിട്ടുള്ള പ്ലാസ്റ്റിക്കാണ് ഇതില്‍ കണ്ടെത്തിയതെന്ന് അന്വേഷണത്തില്‍ മനസ്സിലായി. ഇതേത്തുടര്‍ന്ന് കമ്പനി അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു. ശ്രീലങ്കയിലും വിയറ്റ്‌നാമിലുമൊക്കെ വിറ്റ മിഠായികളും പിന്‍വലിച്ചവയുടെ കൂട്ടത്തിലുണ്ട്.

Top