ഹെല്‍മറ്റ് ധരിക്കാത്തതിന് ബൈക്ക് യാത്രക്കാരന്‍റെ തലയടിച്ച് പൊളിച്ചു; വീഡിയോ വൈറല്‍

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ബൈക്ക് യാത്രക്കാരന്റെ തല ലാത്തികൊണ്ട് അടിച്ചുപൊട്ടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കേരള തമിഴ്‌നാട് അതിര്‍ത്തി റോഡില്‍ കല്ലുപാളയത്തിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഹെല്‍മറ്റ് പരിശോധനയുടെ ഭാഗമായി റോഡില്‍ നില്‍ക്കുകയായിരുന്നു പൊലീസ് സംഘം. ഇതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തെ പൊലീസുകാരില്‍ ഒരാള്‍ ലാത്തികൊണ്ട് തലയില്‍ അടിക്കുകയായിരുന്നു. ലാത്തികൊണ്ടുള്ള അടിയില്‍ കന്യാകുമാരി സ്വദേശിയായ രാകേഷ് എന്ന യുവാവിന്റെ തലയ്ക്ക് സാരമായി പരുക്കേറ്റു. തലപൊട്ടി രക്തം ഒലിക്കുന്ന നിലയില്‍ യുവാവിനെ പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ 23നാണ് സംഭവം. സബ് ഇന്‍സ്‌പെക്ടര്‍ മരിയ അക്രോസ് ആണ് യാത്രക്കാരനെ അടിച്ചത്. ദൃശ്യങ്ങളെല്ലാം ട്രാഫിക് സുരക്ഷയ്ക്ക് സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. റോഡരുകില്‍ നിന്ന് ഒരാളും ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. തലയ്ക്കടിയേറ്റുവെങ്കിലും ബൈക്ക് മറിയാതെ ബാലന്‍സ് പിടിച്ച് കുറച്ചുദൂരം കൂടി രാകേഷ് മുന്നോട്ടുപോയിരുന്നു. പിന്‍സീറ്റിലും യാത്രക്കാരനുണ്ടായിരുന്നു. എന്നാല്‍ അയാള്‍ക്ക് പരിക്കേറ്റിട്ടില്ല. പൊലീസുകാരന്റെ അതിക്രമത്തിന് ദൃക്‌സാക്ഷികളായവര്‍ സംഭവത്തെ ചോദ്യം ചെയ്യുകയും പൊലീസുകാരനെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു.
https://youtu.be/NN7-wHr0svk

Top