സര്‍ക്കാര്‍ സ്‌കൂളില്‍ പഠനം പട്ടിണിയോട് മല്ലിട്ട് ജീവിതം ഒടുവില്‍ വെല്‍ഡറുടെ മകന്‍ ഒരു കോടി രൂപയുടെ ശമ്പളക്കാരനായി; ബീഹാറിലെ കുഗ്രാമത്തില്‍ നിന്ന് മൈക്രോസോഫ്റ്റിലെത്തിയ മിടുക്കന്റെ കഥ

സര്‍ക്കാര്‍ സ്‌കൂളില്‍ പഠനം, ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത ബീഹാറിലെ കുഗ്രാമത്തിലെ ജീവിതം, പക്ഷെ തന്റെ സ്വപ്‌നങ്ങള്‍ അതൊന്നും തടസമായില്ലെന്ന് തെളിയിക്കുകയാണ് പട്‌നയിലെ ഖഗാരിയയില്‍നിന്നുള്ള ഈ വെല്‍ഡറുടെ മകന്‍ വാത്സല്യ ചൗഹാന്‍. 21 വയസ്സില്‍ ജോലി കിട്ടി. അതും ഐടി ഭീമന്മാരായ മൈക്രോസോഫ്റ്റില്‍. അതും പ്രതിവര്‍ഷം 1.02 കോടി രൂപ!

ഐഐടി ഖരഗ്പുരിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് വാത്സല്യ. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ കാമ്പസ് ഇന്റര്‍വ്യൂവിലൂടെയാണ് വാത്സല്യയെ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്. പുലര്‍ച്ചെ നാലുമുതല്‍ ആരംഭിച്ച ഇന്റര്‍വ്യൂവും എഴുത്തുപരീക്ഷയും ഒന്നാമനായി വിജയിച്ചാണ് വാത്സല്യ മൈക്രോസോഫ്റ്റിലെ ജോലി സ്വന്തമാക്കിയത്.Vatsalya-Singh-Chauhan-–-Rags-to-Riches-Literally

ആദ്യവട്ടം ഐഐടി പ്രവേശന പരീക്ഷ പാസ്സാകാതിരുന്ന വാത്സല്യ, പിറ്റേക്കൊല്ലം അഖിലേന്ത്യാ തലത്തില്‍ 382ാം റാങ്കില്‍ പ്രവേശനം നേടി. ബീഹാറിലെ ഒന്നാം സ്ഥാനക്കാരനായാണ് വാത്സല്യയുടെ മുന്നേറ്റം. 2016 ഒക്ടോബറില്‍ വാത്സല്യ അമേരിക്കയിലെ റെഡ്മണ്ടിലെ മൈക്രോസോഫ്റ്റില്‍ ജോലിക്ക് കയറും.

ഖഗാരിയയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചാണ് വാത്സല്യ ഈ നേട്ടമത്രയും കൊയ്തത്. പഠനത്തില്‍ മിടുക്കനായ വാത്സല്യയുടെ ഒരാഗ്രഹത്തിനും അച്ഛന്‍ ചന്ദ്രകാന്തും അമ്മ റേണു ദേവിയും തടസ്സം നിന്നില്ല. വായ്പയെടുത്ത് മകനെ കോട്ടയിലെ കോച്ചിങ് സെന്ററില്‍ അയക്കുകയും ഐഐടിയില്‍ പഠിപ്പിക്കുകയും ചെയ്ത രക്ഷിതാക്കള്‍ക്ക് നല്‍കുന്ന സമ്മാനമായാണ് ഈ ജോലിയെ വാത്സല്യ കാണുന്നത്. വത്സല്യയുടെ ഒരു സഹോദരന്‍ ഇപ്പോല്‍ ഡല്‍ഹി ഐ ഐ ടിയിലും സഹോദരി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിലുമാണ്

Top