മൊബൈലിൽ അശ്ലീലമുണ്ടോ..? എങ്കിൽ നിങ്ങളുടെ മനസ് പിടിവിട്ടു പോകുന്നുണ്ട്

ക്രൈം ഡെസ്‌ക്

ഇന്റർനെറ്റ് ലോകം എന്നും മനുഷ്യനെ അതിശയിപ്പിക്കുന്ന സാങ്കേതികവിദ്യ തന്നെയാണ്. അതിൽ ധാരാളം അറിവുകളോടൊപ്പം ധാരാളം അശ്ലീലതയും സുലഭമാണ്. പോണോഗ്രഫി എന്നറിയപ്പെടുന്ന അശ്ലീല വീഡിയോകൾ കാണുന്നവർക്ക് മുന്നറിയിപ്പുമായി ഇല്ലിനോയ്‌സ് സർവ്വകലാശാലയിലെ സൈക്കോളജി വിഭാഗം പ്രൊഫസർ അലേജാൻഡ്രോ ലിയേറാസയുപം സംഘവും രംഗത്ത്.
നിരന്തരമായി ഇത്തരം വീഡിയോകൾ കാണുന്നവർ വിഷാദം, മാനസികസമ്മർദ്ദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസിക പ്രശ്‌നങ്ങൾക്ക് അടിമയാകുമെന്നാണ് പഠന റിപ്പോർട്ട്. പതിവായി വീഡിയോകൾ കാണുന്നവർക്ക് കാലക്രമേണ ലൈംഗികതയോട് വിരക്തി തോന്നുമെന്നും പഠനത്തിൽ പറയുന്നു. ആദ്യകാലങ്ങളിൽ ഉത്തേജനത്തിന് ഇത്തരം വീഡിയോകൾ സഹായിക്കുമെങ്കിലും കാലക്രമേണ അൽപ്പം വൈവിധ്യമുണ്ടെങ്കിലേ ഉത്തേജിതനാകൂ എന്ന അവസ്ഥയിലെത്തും. ശരീരത്തിൽ ഡൊപ്പാമിൻ എന്ന രാസ വസ്തുവിന്റെ ഉദത്പാദനത്തിൽ വർദ്ധനവുണ്ടാകുന്നതാണ് ഇതിന് കാരണം.
സർവ്വകലാശാലയിലെ നൂറോളം വിദ്യാർത്ഥികൾക്കിടയിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണവിധേയരായ എല്ലാ കുട്ടികളും മൊബൈലിൽ ഒരു പ്രാവശ്യമെങ്കിലും അശ്ലീല വീഡിയോകൾ കണ്ടവരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top