കേരളത്തിൽ നിന്നും അശ്ലീല സൈറ്റിലെത്തുന്നത് കാൽലക്ഷം വീഡിയോ; ചോരുന്നത് മൊബൈൽ ഫോണിൽ നിന്നും; വ്യക്തി വിവരങ്ങളും വീഡിയോയും ചോർത്തുന്നത് ആരും അറിയുന്നില്ല

സ്വന്തം ലേഖകൻ

കൊച്ചി: ഇന്റർനെറ്റിലെ അശ്ലീല സൈറ്റുകൾക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളികളുടെ അശ്ലീല വീഡികൾ ചോരുന്നു. മലയാളികളുടെ മൊബൈൽ ഫോണുകളിൽ നിന്നു ചോരുന്നത് കാൽലക്ഷത്തോളം വീഡിയോയാണെന്നാണ് കേന്ദ്ര ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. ഈ ദൃശ്യങ്ങളിൽ 90 ശതമാനവും ചോരുന്നത് മൊബൈൽ ഫോണിൽ നിന്നാണെന്നും ക്രൈം റെക്കോർഡ് ബ്യൂറോയുടെയും, സൈബർ സെല്ലിന്റെയും കണക്ക് വ്യക്തമാക്കുന്നു.
രാജ്യത്തു നിന്നും അശ്ലീല സൈറ്റുകളിൽ ഒരു മാസം ഏതാണ്ട് ഒരു ലക്ഷത്തോളം വീഡിയോകളാണ് അപ് ലോഡ് ചെയ്യപ്പെടുന്നതെന്നാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ. ഇതിൽ ഏറെയും മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണ്. ഈ വീഡിയോകളുടെ ചുവട് പിടിച്ച് കേന്ദ്ര സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഏറ്റവും കൂടുതൽ വീഡിയോകൾ കേരളത്തിൽ നിന്നാണ് അപ്ലോഡ് ചെയ്യപ്പെടുന്നതെന്നു കണ്ടെത്തിയത്. തുടർന്നാണ് ഈ വീഡിയോകളുടെ വിശദാംശങ്ങൾ ശേഖരിച്ചത്. ഈ വീഡിയോകളുടെയെല്ലാം ഐപി അഡ്രസ് കേരളത്തിൽ നിന്നാണ് അതുകൊണ്ടു തന്നെ ഇത് കേരളത്തിൽ നിന്നാണ് അപ്ലോഡ് ചെയ്യുന്നതെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്.
കടകളിൽ സർവീസിനു കൊടുക്കുന്ന മൊബൈൽ ഫോണിൽ നിന്നാണ് വീഡിയോ ചോർന്നിരിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. 50 ശതമാനത്തിലേറെയുള്ള വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത് ഇത്തരത്തിലുള്ള മൊബൈൽ ഫോൺ കടകളിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് കേന്ദ്ര സൈബർ സെൽ മൊബൈൽ ഫോൺ സർവീസ് സെന്ററുകളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഈ മൊബൈൽ ഫോൺ കടകൾക്ക് പ്രത്യേക നിർദേശവും ഇതു സംബന്ധിച്ചു നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇത്തരത്തിൽ കുട്ടികളുടെയും, പ്രായപൂർത്തിയാകാത്ത സ്ത്രീകളുടെയും, ബലാത്സംഗ വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകൾക്ക് പൂട്ടിടുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top