ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ ? ലോകം ആശങ്കയിൽ, വിശദമായ അന്വേഷണത്തിന് ഇറാനൊപ്പം റഷ്യയും. പിന്നിൽ മൊസ്സാദിന്റെ കരങ്ങളെന്ന് സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ !!

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ സംശയം പ്രബലമാകുന്നു ! ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ കരങ്ങളുണ്ടെന്ന സംശയം ബലപ്പെടുകയാണ് . ഹെലികോപ്റ്റര്‍ താഴേക്ക് പറത്തി ഇടിച്ച് തകര്‍ത്തത് എലി കോപ്റ്റര്‍ എന്ന മൊസ്സാദ് ഏജന്‍റാണെന്നും വ്യാപകപ്രചാരണമുണ്ട്.ഫ്ര‍ഞ്ച് ഇസ്രായേലി ടിവി ചാനല്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.അമേരിക്കയുമായും കടുത്ത ശത്രുത പുലര്‍ത്തുന്ന രാജ്യമാണ് ഇറാന്‍.

ഇസ്രയേലിലേക്ക് മിസൈലുകള്‍ വര്‍ഷിക്കാന്‍ നിര്‍ണ്ണായക തീരുമാനമെടുത്ത ഇറാന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ, അതീവ ഗൗരവത്തോടെയാണ് ലോക രാജ്യങ്ങള്‍ കാണുന്നത്. കാലാവസ്ഥ പ്രതികൂലമായതാണ് അപകടത്തിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും വിശദമായ അന്വേഷണം നടക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ റഷ്യന്‍ അന്വേഷണ ഏജന്‍സികളുടെ സഹായവും ഇറാന് ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച തകര്‍ന്ന ഹെലികോപ്റ്റര്‍ കണ്ടെത്താനും റഷ്യയും തുര്‍ക്കിയും പ്രത്യേക സംഘത്തെ അയച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ തന്നെയാണ് റഷ്യ അയച്ചിരിക്കുന്നത്. ഇബ്രാഹിം റെയ്സി യാത്രചെയ്തിരുന്ന ഹെലികോപ്റ്ററിന് ഹാര്‍ഡ് ലാന്‍ഡിങ് വേണ്ടിവന്നതായി അവിടെ എത്തിയ വൈദ്യസഹായവും ജീവകാരുണ്യപ്രവര്‍ത്തനവും നടത്തുന്ന റെഡ് ക്രെസന്‍റ് പറയുന്നു. ഇതിന് വഴിവെച്ചത് ഇസ്രയേല്‍ രഹസ്യസംഘടനയായ മൊസ്സാദിന്റെ കരങ്ങള്‍ ആണെന്നാണ് പലരും സംശയിക്കുന്നത്.

മൊസാദ് ചാരസംഘടന ഇറാനില്‍ എല്ലായിടങ്ങളിലും നുഴഞ്ഞുകയറിയിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇബ്രാഹിം റെയ്സിയുടെ കൊലപാതകമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.അസര്‍ ബൈജാന്‍ അതിര്‍ത്തിയിലാണ് അപകടം നടന്നത്. മോശം കാലാവസ്ഥയാണ് ഹെലികോപ്റ്റര്‍ അപകടം ഉണ്ടാകാന്‍ കാരണമെന്ന് പറയുമ്പോഴും അതിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണാണ് പലരും വിശ്വസിക്കുന്നുണ്ട്.

രാജ്യത്തിനകത്തും പുറത്തും കനത്ത എതിർപ്പുകൾ നേരിട്ടിരുന്നഒരാളായിരുന്നു ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഒരു അട്ടിമറി നടന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഇസ്രയേലാണോ? അങ്ങനെ വിശ്വസിക്കുന്നവരുണ്ട്. വർഷങ്ങളായി ശത്രുതയിലുള്ള രണ്ടു രാജ്യങ്ങൾ. പുറമെ അമേരിക്കയും സൗദിയും ഇറാനെതിരാണ്. ഇവരെല്ലാം കൂടി നടത്തിയ ഗൂഢാലോചനയാണോ അപകടം? ഒരു മാസം മുമ്പ് ഡമാസ്കസിൽ വച്ച് ഒരു ഇറാനിയൻ ജനറലിനെ ഇസ്രയേൽ വധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇറാൻ ഇസ്രയേലിനെതിരേ മിസൈൽ ആക്രമണവും നടത്തിയതാണ്. പൊതുവെ ശത്രുക്കളെ വധിച്ചു കളയുന്നതിൽ കുപ്രസിദ്ധരാണ് ഇസ്രയേൽ ചാര സംഘടനയായ മൊസാദ്. ഇറാനിലെ ആണവശാസ്ത്രജ്ഞരെയടക്കം വധിച്ച ചരിത്രവും മൊസാദിനുണ്ട്. അതുകൊണ്ട് ഈ കൊലയ്ക്കു പിന്നിലും മോസാദിന്‍റെ കരങ്ങളുണ്ടാകാം എന്നു വിശ്വസിക്കാം.

എന്നാൽ ഒരു രാജ്യത്തലവനെ വധിച്ച് നേരിട്ടുള്ള യുദ്ധത്തിലേക്കു വഴിയൊരുക്കാൻ ഇസ്രയേൽ ഇപ്പോൾ ശ്രമിക്കില്ല എന്നതാണ് എതിർവാദം. അതിനുള്ള സാഹചര്യങ്ങളും ഇപ്പോൾ നിലനിൽക്കുന്നില്ല. പ്രസിഡന്റാണെങ്കിലും നാട്ടിൽ ഒട്ടും പ്രീതിയില്ലാത്ത റെയ്സിക്ക് ഇറാൻ രാഷ്ട്രീയത്തിൽ നിർണായ സ്വാധീനം ഇല്ലാത്തതിനാൽ അദ്ദേഹത്തെ വധിച്ചിട്ടു പ്രത്യേകിച്ചു പ്രയോജനവുമില്ല.

ഹെലികോപ്റ്ററുകൾ അത്ര സുരക്ഷിതമായ യാത്രാമാർഗമല്ല. പ്രത്യേകിച്ചും മോശം കാലാവസ്ഥയുള്ളപ്പോൾ. 19 ന് അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. താബ്രിസിന് 95 കി.മി. വടക്കു കിഴക്കായി മലനിരകൾ നിറഞ്ഞ പ്രദേശത്ത് ഹെലികോപ്റ്റർ ഇടിച്ചിറക്കി എന്നായിരുന്നു ആദ്യ വിവരങ്ങൾ. കാറിലായിരുന്നു യാത്ര എന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പിന്നീട് തിരുത്തി. ഇന്നു പുലർച്ചെ പ്രസിഡന്റ് മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നു.

കാലാവസ്ഥ മോശമാണെന്ന് അറിയാമായിരുന്ന സാഹചര്യത്തിൽ എന്തിന് ഹെലികോപ്റ്റർ യാത്ര തിരഞ്ഞെടുത്തു എന്നതാണ് ആദ്യം ഉയരുന്ന ചോദ്യം. കനത്ത മൂടൽമഞ്ഞും മഴയും മൂലം ഏതാനും മീറ്ററുകൾ മാത്രമാണ് കാഴ്ചയുണ്ടായിരുന്നത്. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഹെലികോപ്റ്റർ ഒഴിവാക്കി മറ്റു യാത്രാമാർഗങ്ങൾ തേടുകയോ കാലാവസ്ഥ അനുയോജ്യമാകുന്നതു വരെ കാത്തിരിക്കുകയോ ആണ് പതിവ്. ഇവിടെ ഈ രണ്ടു കാര്യങ്ങളും നടന്നില്ല.

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാവുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത് എന്ന വിവരമാണ് പുറത്തു വരുന്നത്. ടെഹ്‌റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയതാണെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി പ്രാഥമികമായി വിശദീകരിക്കുന്നതെങ്കിലും, അന്വേഷണത്തിനു ശേഷം മാത്രമേ യഥാര്‍ത്ഥ വസ്തുത പുറത്തു വരികയൊള്ളൂ. പ്രത്യേകിച്ച് കാലാവസ്ഥയെ പോലും മാറ്റി മറിക്കാന്‍ ശേഷിയുള്ള കൃത്രിമ ബുദ്ധിയുള്ള പുതിയ കാലത്ത്, എല്ലാ സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുമെന്ന കാര്യവും ഉറപ്പാണ്. മാത്രമല്ല പ്രസിഡന്റിന്റെ ഹെലികോപ്റ്ററിനു ഒപ്പം സഞ്ചരിച്ച മറ്റു രണ്ട് ഹെലികോപ്റ്ററുകള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലന്ന വാര്‍ത്തകളും ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ ഒരു ഹെലികോപ്റ്ററിനെ മാത്രം എങ്ങനെയാണ് ബാധിക്കുക എന്ന ചോദ്യവും ഈ പശ്ചാത്തലത്തില്‍ അന്തരീക്ഷത്തില്‍ ശക്തമാണ്.

ഇതിനിടെ, നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അയത്തൊള്ള അലി ഖമീനിയുടെ പിന്‍ഗാമിയാകേണ്ടിയിരുന്ന നേതാവാണ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.

ഇസ്രയേല്‍ – ഖമാസ് യുദ്ധത്തില്‍ ഖമാസിന് അനുകൂലമായി ശക്തമായ നിലപാട് സ്വീകരിച്ച ഇബ്രാഹിം റെയ്‌സി ഇടപെട്ടാണ് ഹമാസിന് ആയുധങ്ങള്‍ നല്‍കിയിരുന്നത്. ഇറാന്‍ നയതന്ത്ര കാര്യാലയം ആക്രമിച്ചതിന് പ്രതികാരമായി ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയ ഇറാന്‍ നടപടി അമേരിക്കയെ പോലും ഞെട്ടിച്ചിരുന്നു.

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അമേരിക്ക മിന്നല്‍ ആക്രമണത്തിലൂടെ വധിച്ചിരുന്നത്. ഈ സംഭവത്തിന്നു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായാണ് തുടരുന്നത്. ഇസ്രയേലിന് എല്ലാ സഹായവും നല്‍കി പിന്നില്‍ നിന്നും കളിക്കുന്നത് അമേരിക്കയാണെന്ന തിരിച്ചറിവും ഇറാനുണ്ട്. ഇറാന്‍ ആണവ ശക്തി ആര്‍ജിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ തന്നെയാണ്, ഈ നീക്കങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്ന ഇറാന്‍ പ്രസിഡന്റ് ഹെലികോപ്റ്റര്‍ അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

Top