ഇവയൊക്കെ നെഗറ്റീവ് ഊര്‍ജം നിറക്കുന്നു .. വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും.

വാസ്തു പ്രകാരം നാം നിസാരമെന്നു കരുതുന്ന പല കാര്യങ്ങളും വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരും. വീട്ടിലെ പൊസറ്റീവ് ഊര്‍ജം കളഞ്ഞു നെഗറ്റീവ് ഊര്‍ജം നിറയ്ക്കുകയും ചെയ്യും. വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരുന്ന ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂക.GOLDD
മരുന്നുകള്‍ വീട്ടില്‍ അവിടെയിവിടെയുമായി ചിതറിയിടരുത്. ഇത് ദാരിദ്ര്യം ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്. ഇവ അലമാരയിലോ ബോക്സിലോ അടച്ചു സൂക്ഷിയ്ക്കുക. ഇവ അടുക്കളയിലും സൂക്ഷിയ്ക്കരുത്.dd2

കീറിയ പോളിബാഗുകളും പ്ലാസ്റ്റിക് കവറുകളും വീട്ടിനുള്ളില്‍ സൂക്ഷിയ്ക്കരുത്. ഇത് നെഗറ്റീവ് ഊര്‍ജവും ഇതുവഴി ദാരിദ്ര്യവും കൊണ്ടുവരുന്ന ഒന്നാണ്.
ധരിച്ചു വരുന്ന ചെരിപ്പും ഷൂസും യാതൊരു കാരണവശാലും വീട്ടിനുള്ളിലേയ്ക്കു കൊണ്ടുവരരുത്. ഇതുപോലെ ഷൂസിനുള്ളില്‍ സോക്സ് വയ്ക്കുകയുമരുത്.dd4
പണവും ആഭരണവും സൂക്ഷിയ്ക്കുന്ന സ്ഥലങ്ങള്‍ വൃത്തിയുള്ളതും ഉണങ്ങിയതുമായിരിയ്ക്കണം. അല്ലെങ്കില്‍ ഇത് ദാരിദ്ര്യം കൊണ്ടുവരും.
ഒരേ ദൈവത്തിന്റെ രണ്ടുതരം ഫോട്ടോകളോ വിഗ്രഹങ്ങളോ പൂജാമുറിയില്‍ വയ്ക്കരുത്. പ്രത്യേകിച്ചു രണ്ടു സ്‌റ്റൈലിലെങ്കില്‍. ഉദാഹരണത്തിന് ഇരിയ്ക്കുന്ന കൃഷ്ണന്റേയും നില്‍ക്കുന്ന കൃഷ്ണന്റെയും ഒരുമിച്ചു വേണ്ട.chilanthi
ഇതുപോലെ കേടായ തേങ്ങ വീട്ടില്‍ വയ്ക്കരുത്. ഇത് കളയണം. അല്ലാത്തപക്ഷം നെഗറ്റീവ് എനര്‍ജിയും ദാരിദ്ര്യവുമായിരിയ്ക്കും, ഫലം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊട്ടിയ ഗ്ലാസും കണ്ണാടിയുമൊന്നും വീട്ടില്‍ സൂക്ഷിയ്ക്കരുത്. ഇതും അശുഭമാണ്.വീടിനുള്ളില്‍ ചിലന്തിവയുണ്ടെങ്കില്‍ ഇതും ദാരിദ്ര്യവും ദുര്‍ഭാഗ്യവുമെല്ലാം കൊണ്ടുവരുമെന്നാണ് അര്‍ത്ഥം.തേനീച്ചക്കൂടും യാതൊരു കാരണവശാലും വീടിനുള്ളിലുണ്ടാകരുത്.

Top