ഗൗരി ലങ്കേഷിന്റെ ഘാതകരുടെ അടുത്ത ഉന്നം പ്രകാശ് രാജ്; വധഭീഷണിയെ ഭയക്കുന്നില്ലെന്ന് നടന്‍

ചെന്നെ: വധഭീഷണിയെ ഭയക്കുന്നില്ലെന്നും തന്റെ ശബ്ദം ഇനിയും ഉയരുമെന്നും നടന്‍ പ്രകാശ് രാജ്. ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഗൗരിയെ കൊന്നവര്‍ എന്നെയും ഇല്ലാതാക്കാന്‍ പദ്ധതിയിട്ടു എന്നാണ് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തിയത്. എന്റെ ശബ്ദം ഇനിയും ഉയരും, കൂടുതല്‍ കരുത്തോടെ.’ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

പ്രകാശ് രാജിനെ ഇല്ലാതാക്കാന്‍ ഗൗരി ലങ്കേഷിന്റെ ഘാതകര്‍ ശ്രമിച്ചിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് കന്നഡ വാര്‍ത്താ ചാനല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാടിനെ വധിക്കാനും സംഘം പദ്ധതിയിട്ടിരുന്നു. ഓപ്പറേഷന്‍ കാക എന്നായിരുന്നു ഗിരീഷ് കര്‍ണാടിനെ വധിക്കുന്നതിനുള്ള പദ്ധതിക്ക് പേരിട്ടിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top