
ഷാജഹാന്‍പൂര്‍: ട്രെയിനില്‍ യാ്ത്ര ചെയ്യുന്നതിനിടെ പുകവലിക്കരുതെന്ന് പറഞ്ഞ ഗര്‍ഭിണിയെ യുവാവ് കഴുത്തുഞെരിച്ച് കൊന്നു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പഞ്ചാബ്-ബിഹാര്‍- ജാലിയന്‍വാല എക്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്ത 45 കാരിയായ ചിനാത് ദേവിയാണ് കൊല്ലപ്പെട്ടത്. അക്രമിയായ സോനു യാദവിനെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു
കുടുംബത്തിലെ മറ്റുള്ളവര്‍ക്കൊപ്പം ചാട്ട് പൂജയ്ക്കായി ബിഹാറിലേക്ക് പോവുകയായിരുന്നു ചിനാത് ദേവി. ജനറല്‍ ബോഗിയില്‍ യാത്ര ചെയ്യുന്നതിനിടെ ഷാജഹാന്‍പൂര്‍ എത്തുന്നതിന് അല്‍പസമയം മുമ്പ് അടുത്തിരുന്ന സോനു പുകവലിക്കാന്‍ തുടങ്ങി. ചിനാത് ദേവി ഇത് എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കമായി. പിന്നാലെ ഇയാള്‍ യുവതിയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ചേര്‍ന്ന് അക്രമിയെ പിടിച്ചുമാറ്റി. ഷാജഹാന്‍പൂരില്‍ വച്ച് ട്രെയിന്‍ നിര്‍ത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.