ദിലീപിനു വേണ്ടി പ്രധാനമന്ത്രി രംഗത്ത്: ദിലീപിന്റെ അറസ്റ്റിൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് 85 ദിവസം ജയിലിൽ കഴിഞ്ഞ നടൻ ദിലീപിനു വേണ്ടി പ്രധാനമന്ത്രിയുടെ ഓഫിസ് രംഗത്ത്. ദിലീപിന്റെ അറസ്റ്റിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കു കത്ത് നൽകി. ദിലീപിന്റെ കേസിൽ ഗൂഡാലോചന നടന്നു എന്നു സംബന്ധിച്ചുള്ള കൃത്യമായ സൂചനകൾ പുറത്തു വിടുന്നതാണ് ദിലീപ് കേസിൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുകൾ. ഫെഫ്ക ഭാരവാഹിയായ സലിം ഇന്ത്യ പ്രധാനമന്ത്രിയുടെ ഓഫിസിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നടിയെ ആക്രമിച്ച കേസിലും, ദിലീപിനെ ജയിലിൽ അടച്ച സംഭവത്തിനു പിന്നിലെയും ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് പ്രധാനമന്ത്രിക്കു കത്തയക്കാനിരിക്കെയാണ് ഇത്തരത്തിൽ ഒരൂനീക്കമുണ്ടായിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപും സംഘവും നീക്കം നടത്താനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഇപ്പോഴത്തെ ഇടപെടലെന്നത് ഏറെ ശ്രദ്ധേയമാണ്. യാതൊരു തെളിവുമില്ലാതെ ദിലീപ് എന്ന മലയാളത്തിലെ ഏറ്റവും പ്രശസ്തനായ നടനെ ജയിലിൽ അടച്ചു എന്ന ആരോപണമാണ് സലിം പ്രധാനമന്ത്രിയുടെ ഓഫിസിനു നൽകിയ പരാതിയിൽ അറിയിച്ചിരിക്കുന്നത്. ദിലീപിനു നീതി ലഭ്യമാക്കണമെന്നും, ഗൂഡാലോചനക്കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഇപ്പോൾ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിന്റെയും, ദിലീപിന്റെ അറസ്റ്റിനു പിന്നിലുള്ള സാഹചര്യത്തിന്റെയും കാര്യങ്ങൾ കൃത്യമായി വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫിസ് ചീഫ് സെക്രട്ടറിയ്ക്കു കത്തയച്ചിരിക്കുന്നത്. ദിലീപിനെതിരെ കേസിൽ ഗൂഡാലോചന നടന്നു എന്നു സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫിസിനു പരാതി നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണെങ്കിലും ഏറെ നിർണ്ണായകമായ നീക്കമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. നടിയുടെ കേസിൽ ദിലീപിനെതിരെ ഗൂഡാലോചന നടന്നു എന്നു സ്ഥാപിക്കാനുള്ള പ്രതിഭാഗത്തിന്റെ നീക്കങ്ങൾ ഇതോടെ ബലപ്പെടും. പ്രധാനമന്ത്രിയുടെ ഓപിസിൽ നിന്നു കത്തു വന്നതോടെ ആഭ്യന്തരവകുപ്പും പൊലീസും ആശങ്കയിലായിട്ടുണ്ട്. നടിയെ ആക്രമണത്തിനിരയാക്കിയ കേസിൽ ഇതോടെ ദിലീപിനെതിരായ അന്വേഷണവും കുറ്റപത്രവും വൈകിയേക്കുമെന്നാണ് സൂചനകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top