ഐപിഎലില്‍ വച്ച് കണ്ടുമുട്ടി പ്രണയമായി; പ്രിയാമണി വിവാഹിതയാകുന്നു

നടി പ്രിയാമണി വിവാഹിതയാകുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷം മുസ്തഫാ രാജിനെയാണ് പ്രിയാമണി വിവാഹം കഴിക്കുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം ഇന്നലെ ബാംഗ്ലൂരില്‍ പ്രിയാമണിയുടെ വസതിയില്‍ നടന്നു. ഇരുവരും ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാകും.

മഴവില്‍ മനോരമയുടെ ഡി ഫോര്‍ ഡാന്‍സ് സീസണ്‍ ടുവിന്റെ ഫൈനലില്‍ മുസ്തഫ രാജ് എത്തിയിരുന്നു. അതോടെയാണ് ഈ പ്രണയം ലോകം മുഴുവന്‍ അറിഞ്ഞത്. ഈവന്‍ മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഐപിഎല്‍ ചടങ്ങില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

മുസ്തഫയുടെ ഹ്യുമറും സത്യസന്ധതയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പ്രിയാമണി പറ!ഞ്ഞിട്ടുണ്ട്. പരുത്തി വീരന്‍ എന്ന തമിഴ് ചിത്രത്തിന് പ്രിയയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത സത്യമാണ് പ്രിയയുടെ ആദ്യ മലയാള ചിത്രം. തെന്നിന്ത്യയിലെ മിന്നും താരമാണ് പ്രിയാമണി.

Top