3 കോടിയുടെ ആഡംബരകാര്‍ പ്രിയങ്ക ചോപ്രയ്ക്ക് സമ്മാനിച്ച് നിക് ജോനാസ്

പ്രിയങ്ക ചോപ്രയുടെ സിനിമാജീവിതം ബോളിവുഡും കടന്നു ഹോളിവുഡിലെത്തിയത് ശരവേഗത്തിലാണ്. ഇന്ന് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരിയാണ് ഈ താരസുന്ദരി. അടുത്തിടെയാണ് പ്രിയങ്കയും പ്രശസ്ത അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസും വിവാഹിതരായത്. അത്യാഢംബര വാഹനമായ മെയ്ബാക്ക് കാശര്‍ പ്രിയങ്കയ്ക്കുള്ള സ്‌നേഹ സമ്മാനമായി നല്‍കിയിരിക്കുകയാണ് നിക്. അതും ഒരു വിജയം ആഘോഷിക്കാനായി സര്‍പ്രൈസ് സമ്മാനമായി. ദിവസങ്ങള്‍ക്കുമുമ്പു ജോനാസ് സഹോദരങ്ങളും പ്രിയങ്കയും ചേര്‍ന്ന് ഒരു ഗാനം പുറത്തിറക്കി. സൂപ്പര്‍ ഹിറ്റായി മാറിയ ആ ഗാനം ബില്‍ബോര്‍ഡ് ടോപ് 100 ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

ഇതിനാണ് സര്‍പ്രൈസ് സമ്മാനം ലഭിച്ചത്. പ്രിയങ്ക തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇരുവരും വാഹനത്തിനു മുമ്പില്‍ പരസ്പരം ചുംബിച്ചു നില്‍ക്കുന്ന ചിത്രവും കൂടെ ചേര്‍ത്തിട്ടുണ്ട്. മെയ്ബാക്കിന്റെ ഏതുമോഡലാണ് നിക് പ്രിയങ്കയ്ക്ക് സമ്മാനിച്ചതെന്ന് വ്യക്തമല്ല. മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബര ബ്രാന്‍ഡാണ് മെയ്ബാക്ക്. എസ്‌ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയുള്ള അത്യാഡംബര കാറായ മെയ്ബാക്കിന്റെ മൂന്നു മോഡലുകളാണ് ഇന്ത്യയിലുള്ളത്. 4663 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന എസ് 500 എന്ന മോഡലിന് 453 പിഎസ് കരുത്തുണ്ട്. 6 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന എസ് 600, എസ് 650 എന്നീ മോഡലുകളുടെ കരുത്ത് 530 പിഎസും 630 പിഎസുമാണ്. ഏകദേശം 1.86 കോടി രൂപ മുതല്‍ 3 കോടി രൂപ വരെയാണ് വാഹനത്തിന്റെ ഇന്ത്യന്‍ എക്‌സ്‌ഷോറും വില.

Latest
Widgets Magazine