ഭൂമി നരകതുല്യമാക്കി തകർക്കപ്പെടും !ഹോക്കിങ്ങിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്

ന്യുയോർക്ക് :ലോകം നാശത്തിൽ !ഭൂമിയെ തിരിച്ചുവരാനാകാത്ത വിധം നരകതുല്യമാക്കി..ഹോക്കിങ്ങിന്റെ മുന്നറിയിപ്പ് ഞെട്ടിക്കുന്നത്. ട്രംപ് ഭൂമിയെ തിരിച്ചുവരാനാകാത്ത വിധം നരകതുല്യമാക്കി മാറ്റും. ഭൂമിയെ ചുട്ടുപൊള്ളുന്ന ശുക്രഗ്രഹത്തിനു തുല്യമാക്കുമെന്നും ഹോക്കിങ് മുന്നറിയിപ്പ് നൽകുന്നു.സ്റ്റീഫൻ ഹോക്കിങ് രൂക്ഷമായ ഭാഷ പ്രയോഗിച്ചാണ് ട്രംപിനെ ആക്രമിച്ചത്.ആഴ്ചകൾക്ക് മുൻപാണ് വിഖ്യാത പ്രപഞ്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പുതിയ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ചത്. പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയ ട്രംപിനെ ലോകം ഒന്നടങ്കം വിമര്‍ശിച്ചിരുന്നു. അടുത്തിടെ നടന്ന ജി–20 ഉച്ചക്കോടിയിലും ട്രംപ് ഇതേ വാദം തുടർന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള നിലവിലെ ലോക കൂട്ടായ്മയിൽ അമേരിക്കയ്ക്ക് താൽപര്യമില്ലെന്ന് ട്രംപ് വാദിച്ചതോടെ സിലിക്കൻവാലിയിലെ വൻകിട ടെക് കമ്പനികൾ വരെ രംഗത്തുവന്നിരുന്നു.

അമേരിക്കയുടെ കച്ചവട താത്പര്യങ്ങള്‍ക്ക് യോജിക്കും വിധം പാരിസ് ഉച്ചകോടിയുടെ നിബന്ധനകളില്‍ മാറ്റം വരുത്തണമെന്നതായിരുന്നു ട്രംപ് മുന്നോട്ടുവെച്ച പ്രധാന നിബന്ധന. വലിയ പ്രത്യാഘാതങ്ങള്‍ക്ക് ട്രംപിന്റെ ഈ തീരുമാനം വഴിവെക്കുമെന്ന് തന്നെയാണ് ഹോക്കിങ് മുന്നറിയിപ്പ് നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം തിരിച്ചുവരാനാകാത്ത വിധം മാറുന്ന അവസ്ഥയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഭൂമിയെന്ന് ഹോക്കിങ് പറയുന്നു. ഇതിനു ട്രംപിന്റെ തീരുമാനം വേഗം കൂട്ടും. ശുക്രനെ പോലെ 250 ഡിഗ്രി സെല്‍ഷ്യസ് ചുട്ടുപൊള്ളുന്ന നരകതുല്യമായ അവസ്ഥയിലേക്ക് ഭൂമി മാറുകയാണെന്നും ഹോക്കിങ് മുന്നറിയിപ്പ് നല്‍കി.stephan hockings

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശരീരത്തെ മുഴുവന്‍ തളര്‍ത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം ഇരുപത്തൊന്നാം വയസിലാണ് ഹോക്കിങ്ങിനെ ബാധിക്കുന്നത്. ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു ഇത്. കഴിഞ്ഞ പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ ജീവിതത്തിലെ ഈ പരീക്ഷണകാലവും അദ്ദേഹം ഓര്‍മ്മിച്ചു. ആദ്യം രോഗവിവരം അറിഞ്ഞതോടെ മാനസികമായി തകര്‍ന്നുപോയി. എത്ര ദിവസം കൂടി ജീവിക്കാനാകുമെന്ന് പോലും ഉറപ്പില്ലാത്തതിനാല്‍ ഗവേഷണം പൂര്‍ത്തിയാക്കണോ എന്ന് പോലും ചിന്തിച്ചു. ഒപ്പമുള്ളവരുടെ പിന്തുണയോടെ ഈ പ്രതിസന്ധിയെ മറികടക്കാനും പതുക്കെ ഗവേഷണത്തിലേക്ക് മടങ്ങിവരാനും സാധിച്ചു.

കഴിഞ്ഞ മാസത്തിലാണ് ട്രംപ് പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്നും പിന്മാറുന്ന വിവരം പ്രഖ്യാപിക്കുന്നത്. ഇരുന്നൂറോളം രാജ്യങ്ങള്‍ പാരിസ് ഉച്ചകോടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ പ്രധാന കാര്‍ബണ്‍ ബഹിഷ്‌ക്കരണ രാജ്യമായ അമേരിക്ക കരാറില്‍ നിന്നും പിന്മാറിയതോടെ പാരിസ് ഉച്ചകോടിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ട്രംപിന്റെ തീരുമാനത്തോടം വ്യാപകമായ എതിര്‍പ്പുകളാണ് അമേരിക്കയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും ഉയര്‍ന്നത്.

 

Top