പെരുമ്പാവൂർ: തിരുവതാംകൂർ ദേവസ്വത്തിന് കീഴിലെ മറ്റൊരു ക്ഷേത്രത്തിലും വൻ സ്വർഗ്ഗം കണ്ടതായി ആരോപണം സംബന്ധിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വർണം കാണാനില്ലെന്നാണ് ആരോപണം ഉയരുന്നത്.ഇക്കാര്യം മനോരമ ന്യൂസ് ചാനലാണ് റിപ്പോർട്ട് ചെയ്തത്.
ക്ഷേത്രത്തിലെ സ്വർഗ്ഗം സംബന്ധിച്ച കണക്കുകൾ ലഭ്യമല്ലെന്ന് ദേവസ്വം ബോർഡ് മറുപടി നൽകിയതോടെ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പിൻ്റെ കീഴിലാണ് നിലവിൽ പെരുമ്പാവൂരിലെ ഇരിങ്ങോൾ കാവ്. കേരളത്തെ അതിപ്രശസ്തമായ നമ്പൂതിരി ഇല്ലങ്ങളിൽഒന്നായ നാഗഞ്ചേരി മനയുടെ കാവ് 1944ലാണ് നീലകണ്ഠൻ നമ്പൂതിരി ദേവസ്വം ബോർഡിന് കൈമാറുന്നത്. ക്ഷേത്രം ഉൾപ്പെട്ട അറുപതേക്കർ വനഭൂമി, 400 ഏക്കർ നെൽപ്പാടം, സ്വർണം കൈവശമുള്ള ഉടമ്പടി പ്രകാരം കൈമാറി. ക്ഷേത്രവും സമ്പത്തും സംരക്ഷിക്കപ്പെടുമെന്നായിരുന്നു കൈമാറ്റം.
അന്ന് കൈമാറിയ സ്വത്തും സ്വർണവുമെല്ലാം ബോർഡ് നഷ്‌ടപ്പെടുത്തിയെന്നാണ് ആരോപണം. കോടികൾവിലയുള്ള അപൂർവ രത്നങ്ങളും അടങ്ങിയ സ്വർണമടക്കം അപ്രത്യക്ഷമായി. ഇവ എവിടെയെന്ന ചോദ്യത്തിന് ദേവസ്വം ബോർഡിന് ഉത്തരവുമില്ല. ഇരുപത് വർഷം മുൻപുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകുവാൻ നിർവാഹമില്ലെന്നാണ് മറുപടി ലഭിച്ചത്. ഇതോടെയാണ് സിബിഐ അന്വേഷണം വേണമെന്നും നഷ്ടപ്പെട്ടതെന്നും നാഗഞ്ചേരി മനയിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വനത്തിനുള്ളിൽ ചുറ്റപ്പെട്ട ക്ഷേത്രമാണ് ഇരിങ്ങോൾ കാവ്. പെരുമ്പാവൂരിൽ നിന്ന് വെറും 2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇരിങ്ങോൾ കാവ് 50 ഏക്കർ വിസ്തൃതിയുള്ള വനപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. നാഗഞ്ചേരി മനക്കാർ ദേവസ്വം ബോർഡിലേക്ക് നൽകിയതാണ് ഈ ക്ഷേത്രം.
ഒരു വ്യക്തിക്ക് 15 ഏക്കറില്‍ കൂടുതല്‍ കൈവശം വെയ്ക്കാന്‍ പാടില്ല എന്ന ഭൂപരിഷ്‌ക്കരണനിയമം 1963-ല്‍ സര്‍ക്കാര്‍ കൊണ്ട് വന്നപ്പോള്‍ മനയുടെ കാരണവരായ വാസുദേവന്‍ നമ്പൂതിരി 1980-ല്‍ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയ്ക്ക് കൈമാറിയതാണ് ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കാവ്. ക്ഷേത്രത്തിൻ്റെ കൈവശമുണ്ടായിരുന്ന 200 കിലോ സ്വർണവും ചേമ്പ്, ഓട്ടുപാത്രങ്ങളും ദേവസ്വം ബോർഡിന് സൗജന്യമായി നൽകി.
തിരുവിതാംകൂർ രാജാക്കന്മാർ 4000 സമ്മാനിച്ച ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്ന ശേഖരവും മനയ്ക്ക് സ്വന്തമായിരുന്നു. പല സ്വത്തുക്കളും ക്ഷേത്രത്തിൽ നിക്‌ഷപ്തമായിരുന്നു. ഇതേക്കുറിച്ചൊന്നും ഇപ്പോൾ വിവരമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


