ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം വ്യാജം.കത്തയച്ചിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഭൂരേഖകളും ആധാര്‍ നന്പരുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കും കത്തയച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യ മങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
ആഗസ്റ്റ് 14നകം 1950ന് ശേഷമുള്ള എല്ലാ ഭൂരേഖകളും ആധാറുമായി ബന്ധിപ്പിക്കണം എന്നയായിരുന്നു വാര്‍ത്ത വന്നത്്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കിയ നിര്‍ദേശം എന്ന നിലയിലാണ് കത്ത് പ്രചരിച്ചിരുന്നത്.ചീഫ് സെക്രട്ടറിമാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ ,ലഫ്റ്റണന്റ് ഗവര്‍ണര്‍മാര്‍, നീതി ആയോഗ് സെക്രട്ടറി തുടങ്ങിയവര്‍ക്കാണ് അയച്ചിരുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നു.

എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഡിസംബര്‍ 31നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം നിലവിലുള്ള അക്കൗണ്ടുകള്‍ അസാധുവാകും. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.വ്യാജമായി കത്തുണ്ടാക്കിയതു സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും ക്യാബിനറ്റ് സെക്രട്ടേറിയറ്റ് അറിയിച്ചു. ഇതേത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top