മോഹല്‍ലാലിന്റെ പുലിമുരുകന്‍ ഇംഗ്ലീഷിലും തെലുങ്കിലും; 3000 സ്‌ക്രീനുകളില്‍ റിലീസിങ്

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകന്‍’ ജൂലായ് ഏഴിന് പ്രേക്ഷകരിലെത്തും. പെരുന്നാള്‍ റിലീസായാണ് മോഹന്‍ലാല്‍ ചിത്രമെത്തുക.

മലയാളത്തിന് പുറമേ ഇംഗ്ലീഷിലും തെലുങ്കിലുമായി പ്രദര്‍ശനത്തിനെത്തുന്ന സിനിമ ചൈന,വിയറ്റ്‌നാം ഉള്‍പ്പെടെ 3000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മ്മാതാവ് പറയുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ലാലിന്റെ ആക്ഷന്‍ മാസ് രംഗങ്ങളുടെ തേരോട്ടമാണെന്നാണ് വാര്‍ത്തകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഹന്‍ലാലിനെ കൂടാതെ ജഗപതി ബാബു, കമാലിനി മുഖര്‍ജി,ബാല,സിദ്ദീഖ്, വിനു മോഹന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിലുണ്ട്. ഒറിജിനല്‍ പുലികളുമായുള്ള സംഘട്ടനം സിനിമയുടെ ഹൈലൈറ്റാണ്.

Top