പു​ൽ​വാ​മ​യി​ൽ വീണ്ടും ഏറ്റുമുട്ടൽ: സൈന്യം 2 ഭീകരെ വധിച്ചു

ശ്രീ​ന​ഗ​ർ: പു​ൽ​വാ​മ​യി​ൽ സു​ര​ക്ഷാ​സേ​നയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ക​സ്ബ യാ​ർ മേ​ഖ​ല​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൊല്ലപ്പെട്ട ഭീകരരെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സു​ര​ക്ഷാ​സേ​ന മേ​ഖ​ല​യി​ൽ തിര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ ഭീ​ക​ര​ർ സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top