സര്‍പ്രൈസും, പൂക്കളും, ഇന്‍സ്റ്റഗ്രാമില്‍ പെര്‍ഫെക്ട് കപ്പിള്‍; പ്രതിശ്രുത വരനെ കൊന്ന യുവതിയുടെ പോസ്റ്റുകള്‍ ചര്‍ച്ചയാകുന്നു

പൂനെ: പൂക്കള്‍, സര്‍പ്രൈസ്, നൃത്തം അങ്ങനെ ഒരു പെര്‍ഫെക്ട് പ്രണയ കഥയായിരുന്നു പ്രതിശ്രുത വധു കൊക്കയിലേക്ക് തള്ളിയിട്ടുകൊലപ്പെടുത്തിയ കേതന്‍ വിശാലിന്റേത്. ഫെബ്രുവരിയിലാണ് കേതന്‍ വിശാലിന്റെയും സിയയുടെയും വിവാഹ നിശ്ചയം നടന്നത്.തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇരുവരും പങ്കുവച്ച വീഡിയോകളും ചിത്രങ്ങളും മറ്റുള്ളവരെ അസൂയപ്പെടുത്തുന്നതായിരുന്നു. ഒരു നല്ല പ്രണയബന്ധമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നവിധം പെര്‍ഫെക്ട്. വിവാഹാഭ്യര്‍ത്ഥനയും പുക്കളും സര്‍പ്രൈസുകളും നിറഞ്ഞ ഒന്ന്. നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം

ഉറപ്പിച്ചിരുന്നത്.ചടങ്ങുകള്‍ക്കായി രാജസ്ഥാനിലെ ഉദയ്പൂരില്‍ 17 കോടിയുടെ കൊട്ടാരം ബുക്ക് ചെയ്തിരുന്നു. അതിഥികളെ സ്വീകരിക്കാന്‍ സ്വകാര്യ ജെറ്റുകളും തയ്യാറാക്കി. ഇതിനിടെയാണ് കഴിഞ്ഞ 18ന് പ്രതിശ്രുത വരന്‍ കേതന്‍ വിശാല്‍ അഗര്‍വാള്‍ കൊക്കയില്‍ വീണുമരിച്ചത്. കേതന്‍ അബദ്ധത്തില്‍ വീണുമരിച്ചതാണെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തള്ളിയിട്ടുകൊലപ്പെടുത്തിയതാണെന്ന് പിന്നാലെ തെളിഞ്ഞു. പിന്നില്‍ സിയയാണെന്ന് അറിഞ്ഞപ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല.വിവാഹനിശ്ചയം കഴിഞ്ഞ ഒരുമാസത്തിന് ശേഷം സിയ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.’

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ ഹൃദയം ഒരു വാസസ്ഥലം കണ്ടെത്തിയിട്ട് ഒരുമാസം’ എന്ന അടിക്കുറിപ്പോടെ ഒരു കേക്കിന്റെ ഫോട്ടോയാണ് യുവതി പങ്കുവച്ചത്. ഇതില്‍ കേതനെ ടാഗ് ചെയ്തിരുന്നു. മേയ് മാസത്തിലെ മറ്റൊരു പോസ്റ്റില്‍ കേതന്‍ സിയയ്ക്ക് കുറച്ച് പൂക്കള്‍ നല്‍കുന്ന വീഡിയോയും പങ്കുവച്ചിരുന്നു. അതിന് താഴെ ‘ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. വളരെ കൂടുതല്‍’ – എന്നും യുവതി കുറിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്രയും സ്നേഹപ്രകടനം നടത്തിയ സിയയ്ക്ക് എങ്ങനെ ഈ കുറ്റകൃത്യം ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് പലരും ചിന്തിക്കുന്നത്.പൂനെയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു കേതന്‍. പ്രമുഖ വ്യവസായിയാണ് പിതാവ് വിശാല്‍ അഗര്‍വാള്‍. കാമുകനൊപ്പം ജീവിക്കാനാണ് സിയ കേതനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

സിയയ്ക്ക് ചേതന്‍ ചൗധരി എന്നയാളുമായി ബന്ധമുണ്ടായിരുന്നു. മേയ് 31ന് കേതനെ പ്രശസ്തമായ ലോഹഗഡ് കോട്ടയിലെത്തിച്ചു. ഈ യാത്രയ്ക്കിടെയാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നത്. ജൂണ്‍ 14ന് വീണ്ടും ഇരുവരും ഈ സ്ഥലത്തെത്തി. കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. അന്ന് യുവതി തള്ളിയപ്പോള്‍ കേതന്‍ പുല്ലില്‍ പിടിച്ച് രക്ഷപ്പെട്ടു. പിന്നാലെ പാമ്പ്, പാമ്പ് എന്ന് വിളിച്ച് സിയ കേതനെ കെട്ടിപിടിക്കുകയായിരുന്നു.തുടര്‍ന്നാണ് ജന്മദിനാഘോഷത്തിന്റെയും പ്രീവെഡ്ഡിംഗ് ഷൂട്ടിന്റെയും പേരില്‍ വീണ്ടും ലോഹഗഡിലെത്തുന്നത്. ഫോട്ടോ പകര്‍ത്തുന്നതിനിടെയാണ് സിയയും ചേതനും കേതനെ 400 അടി താഴ്ചയിലേക്ക് തള്ളിയിട്ടത്. പ്രതികള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

 

Top