ആ പെണ്‍കുട്ടി വിവാഹിത, രാഹുല്‍ മാങ്കൂട്ടത്തിലിനെ തകര്‍ക്കാന്‍ ചില ആള്‍ക്കാരുടെ കൈയിലെ ചട്ടുകമായി പ്രവര്‍ത്തിക്കുകയല്ലേ’

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിപ്പെട്ട യുവതിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ തകര്‍ക്കാന്‍ ചില ആള്‍ക്കാരുടെ കൈയിലെ ചട്ടുകമായി പ്രവര്‍ത്തിക്കുകയല്ലേയെന്ന് അദ്ദേഹം ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എല്ലാ കാര്യങ്ങളും തുറന്നുപറയണമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

‘ഞാനായിട്ട് പറയേണ്ടെന്ന് വിചാരിച്ചതാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പറയേണ്ടതാണ്. നിങ്ങളെല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. നിയമപ്രകാരം ആ പെണ്‍കുട്ടിയുടെ ഐഡന്റിന്റി വെളിയില്‍വിടരുത്. ആ പെണ്‍കുട്ടി വിവാഹിതയാണ്. ഇത് പറയുന്നതുകൊണ്ട് ഐഡന്റിന്റി വെളിയില്‍വിടുന്നില്ല. മറ്റൊരു പുരുഷനെ വിവാഹം കഴിച്ചിരിക്കുന്ന അവസരത്തില്‍ അതടക്കമുള്ള കാര്യങ്ങള്‍ മറച്ചുവച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനോട് ബന്ധം സ്ഥാപിക്കുകയും അതിനുശേഷം പ്രഗ്‌നന്‍സി അടക്കമുള്ള കാര്യങ്ങള്‍ വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എങ്ങനെയാണ് രാഹുലിന് ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാകുക? യഥാര്‍ത്ഥത്തില്‍ ഒരു വര്‍ഷത്തെ ഗ്യാപ്പില്‍ രണ്ട് പുരുഷന്മാരുടെ ജീവിതം തകര്‍ത്ത വ്യക്തിയാണ്. ഒന്നാലോചിച്ചുനോക്കുക. 2024 -25ലാണ് നടക്കുന്നത്. അതിജീവിതയെ കുറ്റം പറഞ്ഞെന്ന് പറഞ്ഞ് എനിക്കെതിരെ പരാതി വരും. ഞാന്‍ നേരിട്ടോളാം. ഞാന്‍ പറയുന്നത് വസ്തുതയാണ്. വേറൊരാളെ കല്യാണം കഴിച്ച പെണ്‍കുട്ടിയാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ തകര്‍ക്കാന്‍ ചില ആള്‍ക്കാരുടെ കൈയിലെ ചട്ടുകമായി പ്രവര്‍ത്തിക്കുകയല്ലേ. ‘- എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിനും യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക നല്‍കിയ സുഹൃത്തിനുമെതിരെ രാവിലെ പൊലീസ് കേസെടുത്തിരുന്നു.

Top