കൊച്ചി:പ്രവര്‍ത്തകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി !പ്രസംഗം വിവർത്തനം ചെയ്ത വിടി സതീശൻ സംപൂർണ്ണ പരാജയമായിട്ടും പ്രവർത്തകർ ആവേശത്തിലായിരുന്നു .
കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ വനിത സംവരണം നടപ്പാക്കും എന്നും രാഹുൽ .കോണ്‍ഗ്രസ് മോദിയെ പോലെ രണ്ട് ഭാരതം സൃഷ്ടിക്കില്ലഎന്നും രാഹുൽ പറഞ്ഞു .മോഡിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി അഴിച്ചുവിട്ടത് .നരേന്ദ്ര മോദി ഉണ്ടാക്കിയപോലെ രണ്ട് ഇന്ത്യയില്ല ഇന്ത്യയെ ഒന്നായി നിര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി.കോണ്‍ഗ്രസിന്റെ ശക്തി അതിന്റെ പ്രവര്‍ത്തകരാണ്. ഇന്ത്യയെ വിഭജിക്കുകയാണ് മോദി. സമ്പന്നതയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വിഭജിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ സ്ഥാപനങ്ങള്‍ക്ക് നേരെയും മോദിയുടെ അക്രമം ഉണ്ടായി. നാല് ജഡ്ജിമാര്‍ സുപ്രീം കോടതിയ്ക്ക് പുറത്ത് വന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു. നരേന്ദ്രമോഡിയും അമിത്ഷായും സുപ്രീം കോടതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പറഞ്ഞത്. സിബിഐ ഡയറക്ടറെ എന്തിനാണ് മോദി മാറ്റിയത്? മോദി തുടര്‍ച്ചയായി കള്ളം പറയുന്നു. സ്വയരക്ഷയ്ക്കായാണ് സിബിഐ ഡയറക്ടറെ മാറ്റിയത്. എന്തിനാണ് വിമാനം ഉണ്ടാക്കി പരിചയമില്ലാത്തവര്‍ക്ക് മോഡി റഫേല്‍ കരാര്‍ നല്‍കിയത്.
കര്‍ഷകര്‍ക്കായി ഒരു രൂപ പോലും മോദി ചെലവഴിക്കുന്നില്ല. സമ്പന്നര്‍ക്ക് വേണ്ടിയാണ് മോദി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. 15സമ്പന്നര്‍ക്ക് വേണ്ടിയാണ് മോദി മിനിമം വേതനം ഉറപ്പാക്കിയത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മിനിമം വേതനം ഉറപ്പാക്കും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. കൂടുതല്‍ സ്ത്രീകളെ തെരഞ്ഞെടുപ്പില്‍ നിറുത്തും. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കും. വനിതാ സംവരണ ബില്‍ പാസ്സാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം.
ബൂത്ത് തല നേതാക്കളും പ്രവര്‍ത്തകരുമാണ് പാട്ടിയുടെ നട്ടെല്ല് അവരെ സ്വാഗതം ചെയ്യുന്നത് വലിയ സന്തോഷമാണ്. (കൊച്ചിന്‍ കോര്‍പറേഷനിലെ ബൂത്ത് നമ്പർ 82ലെ കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്‍റ് റോസി സ്റ്റാൻലിയെ രാഹുല്‍ വേദിയിലേക്ക് സ്വാഗതം ചെയ്തു. വേദിയിലെത്തിയ റോസിയെ ഷാള്‍ അണിയിച്ച് ആദരിച്ചു). ‘എന്റെ ബൂത്ത് എന്റെ അഭിമാനം’ എന്ന മുദ്രാവാക്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ നേതാക്കളും എല്ലാ പ്രവർത്തകരും അവരുടെ ബൂത്ത് അവരുടെ അഭിമാനമാണെന്ന ബോധമുണ്ടാകണം. എല്ലാ കോൺഗ്രസ് പ്രവത്തകര്‍ക്കും നേതാക്കൾക്കും എന്റെ ബൂത്ത്,എന്റെ പാർട്ടി,എന്റെ അഭിമാനം എന്ന ബോധമുണ്ടാകണം.
കോൺഗ്രസിന് വേണ്ടിയാണ് എല്ലാവരും പോരാടേണ്ടത്. ശക്തി മൊബൈൽ ആപ്പിലേക്ക് ഇന്ത്യയിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്. കേരളത്തിലെ പ്രവത്തകർക്കും ആപ്പ് വഴി തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കാം. കോൺഗ്രസ് നേതൃത്വത്തിലേക്കും നിയമനിർമ്മാണസഭകളിലേക്കും കൂടുതൽ യുവാക്കളും സ്ത്രീകളും വരണമെന്ന വികാരം ഈ ആപ്പിലൂടെ കേരളത്തിലെ ഒരു പ്രവർത്തകൻ പങ്കുവയ്ക്കുകയുണ്ടായി. അതുണ്ടാവും എന്ന് ഞാൻ ഉറപ്പു വരുത്തുകയാണ്. 2019 ൽ നമ്മൾ അധികാരത്തിൽ വന്നാൽ വനിതാ സംവരണ ബില്ല് പാസാക്കുമെന്ന് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഞാൻ ഉറപ്പ് തരുന്നു. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ കൂടുതൽ വനിതകൾക്കും ചെറുപ്പക്കാർക്കും അവസരം ലഭിക്കും എന്നു കൂടി ഞാൻ ഉറപ്പു തരുന്നു.
അധികാരസ്ഥാനങ്ങളിൽ സ്ത്രീകളുണ്ടാവണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. കേരളത്തിൽ അതിന് പ്രാപ്തിയുള്ള നേതാക്കളുണ്ട്. പക്ഷേ ഈ വേദിയിൽ കുറേകൂടി സ്ത്രീകൾ വേണമായിരുന്നു എന്നെനിക്ക് ഇപ്പോൾ അഭിപ്രായമുണ്ട്. അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിൽ കർഷകരുടെ കടം നാം എഴുതി തള്ളിയിട്ടുണ്ട്. നേരത്തെ യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോഴും അതു നാം ചെയ്തതാണ്. കർഷകരോട് മോദി സർക്കാർ ചെയ്ത ദ്രോഹത്തിന് പരിഹാരം നമ്മൾ അധികാരത്തിലെത്തിയാൽ ചെയ്തിരിക്കും.
നിലവാരമുള്ള പണച്ചെലവ് കുറഞ്ഞ വിദ്യാഭ്യാസം പാവങ്ങൾക്ക് നഷകണമെന്നാണ് ആഗ്രഹം. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പണം ചെലവാക്കുന്ന നാടാണ് കേരളം . ഗുണനിലവാരമുള്ള ആശുപത്രികളുണ്ടാകണം. മോദി ആഗ്രഹിക്കുന്നത് രാജ്യത്തെ രണ്ട് കഷ്ണമാക്കാനാണ്. പണക്കാരന്റെ ഇന്ത്യയും പാവപ്പെട്ടവന്റെ ഇന്ത്യയും. മൂന്നരലക്ഷം കോടി രൂപ പതിനഞ്ചോളം വരുന്ന ബിസിനസ് സുഹൃത്തുകൾക്ക് വേണ്ടി ചെലവഴിക്കാൻ മോദിതയ്യാറായി
ഭക്ഷ്യ സുരക്ഷാ പദ്ധതിയിൽ അദ്ദേഹം വെള്ളം ചേത്തു. ഭൂമി ഏറ്റെടുക്കൽ നിയമത്തിലും അട്ടിമറി നടത്തി. കോൺഗ്രസ് പാർട്ടി ജനതാൽപര്യം മുൻനിത്തിയാണ് എന്നും പ്രവർത്തിച്ചത്. താത്കാലിക നേട്ടങ്ങൾ കോൺഗ്രസ് ലക്ഷ്യം വച്ചിട്ടില്ല. പട്ടിണികൊണ്ടും ദാരിദ്ര്യം കൊണ്ടും ബുദ്ധി മുട്ടിയവർക്ക് ഹരിത വിപ്ലവത്തിലൂടെ ആശ്വാസം പകരണം എന്നാണ് നമ്മുടെ ലക്ഷ്യം. ഭക്ഷ്യ സുരക്ഷയും സ്വയം പര്യാപ്തതയും ഒരു പതിറ്റാണ്ടുകൊണ്ട് കൈവരിക്കണം. ലോകത്തെ വലിയ ഉത്പാദക രാഷ്ട്രമായി ഇന്ത്യയെ മാറ്റണം. യുപിഎ സർക്കാരിന്റെ കാലത്ത് ടെലികോം വിപ്ലവം അടക്കം വിപ്ലവകരമായ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കി. പക്ഷേ മോദി അഞ്ച് വര്‍ഷം അതെല്ലാം നശിപ്പിച്ചു.
രണ്ട് കോടി തൊഴിലവസരം പ്രതിവർഷം വാഗ്ദാനം ചെയ്തിട്ടും മോദിയുടെ 15 അതിസമ്പന്നരായ സുഹൃത്തുകൾ മാത്രമാണ് ഇക്കാലയളവിൽ നേട്ടമുണ്ടാക്കിയത്. അനിൽ അംബാനിക്ക് 13000 രൂപയുടെ മിനിമം ഗ്യാരണ്ടായാണ് വാഗ്ദാനം ചെയ്തത്. തൊഴിലന്വേഷകരായ ചെറുപ്പക്കാര പെരുവഴിയിലാക്കി. അഞ്ച് വർഷമായി ഈ തമാശ തുടരുന്നു . മോദി സുഹൃത്തുക്കൾക്ക് മാത്രം ചെയ്ത മിനിമം ഗ്യാരണ്ടി നൽകിയെങ്കിൽ അതെല്ലാവർക്കും നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എല്ലാ പാവപ്പെട്ടവനും പണമെത്തിക്കുന്ന പദ്ധതി നടപ്പാക്കും. മോദിയെ പോലെ രണ്ട് ഇന്ത്യ സൃഷ്ടിക്കാനല്ല , ഒരൊറ്റ ഭാരതം സൃഷ്ടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
നാല് ജഡ്ജിമാർ സുപ്രീംകോടതിയിൽ നിന്ന് പുറത്ത് വന്ന് അവർക്ക് പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞു. പ്രവൃത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ജഡ്ജിമാർ പറയുമ്പോൾ അമിത് ഷായും മോദിയും അടക്കമുള്ളവർ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ആലോചിക്കണം. സിബിഐ ചീഫിനെ എന്തിനാണ് അർദ്ധരാത്രി മാറ്റിയത്. മുൻ ഫ്രഞ്ച് പ്രസിഡന്റ റാഫേൽ ഇടപാടിനെക്കുറിച്ച് പറഞ്ഞത് എന്താണ്.
പൊതുമേഖലാ സ്ഥാപനം ഉള്ളപ്പോൾ എന്തിനാണ് റഫേൽ കരാർ അംബാനിനൽകുന്നത്. ചെറുപ്പക്കാർക്കെല്ലാം ഒരൊറ്റ ഉത്തരമേ ഉള്ളു. നമ്മുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണ്. സിബിഐ ചീഫിനെ മാറ്റി മോദി സ്വയ രക്ഷ തേടുകയായിരുന്നു. മോദിയുടെ ഇടപാടിൽ പങ്കില്ലെന്നാണ് മനോഹർ പരീക്കർ വ്യക്തമായി പറഞ്ഞത്. നോട്ട് പിൻവലിക്കൽ നടപടിയിലൂടെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. പ്രധാന മന്ത്രി കേരളത്തിൽ വന്ന് ഇന്ത്യ ചൈനക്ക് മുകളിൽ പോകുമെന്ന് പറയാൻ ധൈര്യം കാട്ടിയതിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്.
സ്വയം പറയാൻ മാത്രമെ മോദിക്ക് കഴിയു. മേക്കിംഗ് ഇന്ത്യക്ക് അടിത്തറയിട്ടത് കോൺഗ്രസാണ്. ജിഎസ്ടി തുടക്കത്തിലെ പാളിയ പദ്ധതിയാണ്. എന്ത് തരം നികുതി സംവിധാനമാണ് ഈ ഗബ്ബർസിംഗ് ടാക്സിലൂടെ നടക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജിഎസ്ടി പൊളിച്ചെഴുതും. 2019 ൽ അധികാരത്തിൽ വന്നാൽ ജിഎസ്ടി പുനസംഘടിപ്പിക്കും. രാജ്യ പുരോഗതിക്കും ജനതാൽപര്യത്തിനും അനുകൂലമായി ജിഎസ്ടിയെ പുനസംഘടിപ്പിക്കും
കേരളത്തിൽ പ്രളയം ഉണ്ടായി കേരളത്തെ പുനര്‍ നിമ്മിക്കാൻ എന്ത് നടപടിയാണ് ഉണ്ടായത്. എന്ത് തരം സംവിധാനമാണെന്ന് ആർക്കും മനസിലാകുന്നില്ല. നടപ്പാക്കാൻ പ്രയാസമുള്ള പദ്ധതികളാണ് വ്യക്തമായ പദ്ധതിയില്ലാതെ പിണറായി സർക്കാർ കൊണ്ടു വരുന്നത്. സംസ്ഥാന സര്‍ക്കാർ സ്വന്തം ആളുകളെ സംരക്ഷിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. കേരളത്തിലെ പ്രളയം മനുഷ്യ നിമ്മിതമായിട്ടുകൂടി കേരള ജനത ഒറ്റക്കെട്ടായി നിന്നു നേരിട്ടു. ലോകത്തെ മലയാളികളെല്ലാം ഒരുമിച്ച് നിന്നു . പ്രവാസി സഹായം ഒഴുകിയെത്തി.
പ്രതീക്ഷകളെല്ലാം സര്‍ക്കാറിന്റെ പുന നിര്‍മ്മാണത്തിലായിരുന്നു. ജനവികാരം തിരിച്ചറിയുമെന്നാണ് പ്രതീക്ഷിച്ചത്. ഇടത് സർക്കാർ പക്ഷെ ഒന്നും ചെയ്തില്ല. കേരളം പുനർ നിർമ്മിക്കാൻ പുതിയ ചിന്തയും ദർശനവും വേണം. സിപിഎമ്മും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കുന്നു. അക്രമം അഴിച്ചുവിടുന്നു, ചെറുപ്പക്കാർക്കും സ്ത്രീകൾക്കും സംരക്ഷണം നൽകിയില്ല. കോണ്‍ഗ്രസ് സ്ത്രീ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. അതേ സമയം ചരിത്രത്തെയും പാമ്പര്യത്തെയും മാനിക്കുന്നു. സിപിഎമ്മിന്റേയും ബിജെപിയുടെയും അക്രമ രാഷ്ട്രീയം അംഗീകരിക്കുന്നില്ല. ഒറ്റക്കെട്ടായി നേരിടണം
സിപിഎമ്മിനോട് ചോദിക്കുന്നു യുവാക്കൾക്കും കർഷകർക്കും വേണ്ടി എന്താണ് ചെയ്തെന്ന്. മോദിയോട് ചോദിക്കുന്ന അതേ ചോദ്യമാണ് പിണറായിയോടും ചോദിക്കുന്നചത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ സര്‍ക്കാർ ഒന്നുംചെയ്യുന്നില്ല. കേരളവും രാജ്യവും വളരണമെങ്കിൽ ജനം ഒന്നിച്ച് നിൽക്കണം. അക്രമം കൊണ്ടോ സ്പർദ്ധകൊണ്ടോ ഒന്നും നേടാനാകില്ല. എവിടെ നോക്കിയാലും മെയ്ഡ് ഇൻ ചൈന, ഒരുകാര്യം മനസിലാക്കേണ്ടത് അതിന്ഫെ എല്ലാം ഗുണഭോക്താക്കൾ ചൈനയിലെ യുവാക്കളാണ്. ഉദ്പാദനമേഖലയിൽ ചെനയെ മറികടക്കാൻ നമുക്കാവും
ചൈനയിലെ യുവാക്കൾ സെൽഫിയെടുക്കേണ്ടത് മെയ്ഡ് ഇൻ ഇന്ത്യ എന്നെഴുതിയ മൊബൈലിലാകണം. പലതലങ്ങളിലായി ഭിന്നിപ്പിക്കാൻ നോക്കുന്നവർക്കെതിരെ നമ്മൾ പോരാടണം. കോണ്‍ഗ്രസിന് മാത്രമേ രാജ്യത്തെ ഒരു കുടക്കീഴിലാക്കാൻ കഴിയു. പ്രവര്‍ത്തകര്‍ തന്നെയാണ് കരുത്ത്. മദ്യപ്രദേശടക്കം മൂന്നിടത്ത് എന്ത് ചെയ്തോ അത് തന്നെയാണ് മോദിക്കതിരെ ചെയ്യേണ്ടത്. ആർഎസ്എസിനും സിപിഎമ്മിനും കേഡർ സംവിധാനം ഉണ്ടെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ കോൺഗ്രസുകാരുടെ കയ്യിലുള്ളത് ഇന്ത്യുയുടെ ഹൃദയമാണ് അതാരും മറക്കരുത്.