രാഹുൽ നിർജീവം ! രാജസ്ഥാനിൽ ഇതുവരെ പ്രചാരണമില്ല!! കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നു, രാഹുല്‍ ഗാന്ധി നിങ്ങള്‍ എവിടെയാണ് ?

ന്യൂഡല്‍ഹി: രാഹുൽ നിർജീവം ! രാജസ്ഥാനിൽ ഇതുവരെ പ്രചാരണമില്ല!! കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നു.
രാജസ്ഥാനില്‍ നവംബര്‍ 25നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് . എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്നത് രാഹുല്‍ ഗാന്ധി എവിടെയെന്നാണ്. ഇതുവരെ സംസ്ഥാനത്ത് ഒരു റാലി പോലും രാഹുലിന്റേതായി നടന്നിട്ടില്ല. പ്രിയങ്ക ഗാന്ധിയാണ് പ്രചാരണത്തെ നയിക്കുന്നതെങ്കിലും രാഹുലിന്റെ അസാന്നിധ്യം ജനങ്ങള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്.

കഴിഞ്ഞ തവണ പാര്‍ട്ടിക്ക് വിജയം സമ്മാനിക്കുന്നതില്‍ രാഹുലിന്റെ പ്രചാരണം നിര്‍ണായകമായിരുന്നു. ഇത്തവണ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി എന്നിവര്‍ കഴിഞ്ഞാല്‍ താരപ്രചാരകരില്‍ മൂന്നാം സ്ഥാനത്തായിരുന്നു അദ്ദേഹം. എന്നിട്ടും രാഹുല്‍ പ്രചാരണത്തിനായി ഇതുവരെ എത്തിയിട്ടില്ല. അതേസമയം പാര്‍ട്ടി നേതാക്കള്‍ പറയുന്നത് രാഹുല്‍ ഗാന്ധി പ്രചാരണത്തിനായി എത്തുമെന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, പ്രിയങ്ക ഗാന്ധിയും എത്തും. എന്നാല്‍ ഇത് ദീപാവലിക്ക് ശേഷം മാത്രമായിരിക്കും. ഒന്നിലധികം റാലി ഉറപ്പായും സംസ്ഥാനത്തുണ്ടാവും. രാഹുലിന്റെ അസാന്നിധ്യം പാര്‍ട്ടിയെ ബാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഖാര്‍ഗെ നേരത്തെ രണ്ട് റാലികള്‍ സംസ്ഥാനത്ത് നടത്തിയിരുന്നു. പ്രിയങ്കയും രണ്ട് റാലികളുടെ ഭാഗമായിരുന്നു. ദൗസയിലും ജുന്‍ജുനുിലുമായിരുന്നു ഈറാലികള്‍.

സെപ്റ്റംബറില്‍ ജയ്പൂരില്‍ നടന്ന കാര്യകര്‍ത്ത സമ്മേളനത്തിലാണ് അവസാനമായി രാഹുല്‍ രാജസ്ഥാനില്‍ ഒരുപരിപാടിയില്‍ പങ്കെടുത്തത്. മറ്റ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടന്നതിനാല്‍ രാഹുല്‍ അവിടെയാണ് ഫോക്കസ് ചെയ്തിരുന്നതെന്ന് രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ പറയുന്നു. എന്നാല്‍ തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നവംബര്‍ മുപ്പതിനാണ്. ഇവിടെ രാഹുല്‍ പ്രചാരണം നടത്തി കഴിഞ്ഞു. എന്നിട്ടും രാജസ്ഥാനില്‍ എത്തിയില്ലെന്നാണ് പരാതി.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് വിജയസാധ്യത കൂടുതലായത് കൊണ്ടാണ് രാഹുല്‍ അവിടെ പ്രചാരണത്തിന് പോയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ കരുതുന്നത്. നേരത്തെ പ്രചാരണത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് രാജസ്ഥാനിലെന്നും, വിജയിക്കുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആത്മവിശ്വാസ കുറവല്ല പാര്‍ട്ടിക്ക് ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന ട്രെന്‍ഡ് മാറ്റുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ഹൈക്കമാന്‍ഡിന് ഈ പ്രതീക്ഷയില്ലെന്നാണ് വ്യക്തമാകുന്നത്.

Top