രാഹുല്‍ ഗാന്ധി തിരിച്ചു വരണം -സല്‍മാന്‍ ഖുര്‍ഷിദ്.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് സമ്മതിച്ച് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നു .അതേസമയം തന്നെ രാഹുല്‍ ഗാന്ധി നമ്മുടെ നേതാവാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തിരിച്ചു വരണമെന്ന അഭിപ്രായവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.

രാഹുല്‍ ഗാന്ധി ലോക്‌സഭാതെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ അധ്യക്ഷസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജിവെച്ചത് കാരണം പാര്‍ട്ടിയുടെ പരാജയത്തെ കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ല എന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ നേരത്തെ നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനിഷടത്തിനിടയാക്കിയികരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനു പകരം ബി.ജെ.പിക്കെതിരെ ്ഒറ്റക്കെട്ടായി പ്രവര്‍ത്തക്കണമെന്നാണ് കോണ്‍ഗ്രസ് ഇതിനോട് നേരത്തെ പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് സല്‍മാന്‍ ഖുര്‍ഷിദ് ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ തന്ത്രജ്ഞതയോ വ്യക്തിപരമായ വിശ്വാസമോ ഇല്ലാത്തവരുടെ പഠിപ്പിക്കല്‍ എന്നെ അത്ഭുതം കൊള്ളിക്കുന്നു.ഞാന്‍ ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്നു. കാരണം എന്റെ വ്യക്തി പരമായ ധാരണയുണ്ട് ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ ഞാന്‍ മനസ്സിലാക്കിയിട്ടുമുണ്ട്.അടിയന്തരഘട്ടങ്ങളില്‍ പ്രായോഗികമായ നിശബ്ദ്് ദ നല്ലതാണ് എന്നാല്‍ നമ്മുടെ ശബ്ദമുയര്‍ത്തേണ്ടതും ആവശ്യമാണ്.

ബി.ജെ.പിക്കെതിരെ വിമര്‍ശിക്കുന്നത് ഫലപ്രദമാകണമെങ്കില്‍ അവരില്‍ നിന്നും വ്യത്യസ്തമായ ആദര്‍ശത്തെ നമ്മള്‍ ഉണ്ടാക്കണമെന്നും ചത്ത മീനുകള്‍ മാത്രമാണ് ഒഴുക്കിനൊപ്പം പോകുക എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.മഹാത്മാഗാന്ധിയുടെ മൂല്യങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വലിയ പോരാട്ടത്തിനു തന്നെ സജ്ജമാകേണ്ടി വരും.

രാഹുല്‍ഗാന്ധിയാണ് നമ്മുടെ നേതാവ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനായി തിരിച്ചു വരണം.നമുക്ക് തിരിച്ചടി നേരിടേണ്ടി വന്നാലും നമ്മള്‍ വീണ്ടും തിരിച്ചു വരണമെന്നും കോണ്‍ഗ്രസിന് ഇന്ത്യക്ക സ്വാതന്ത്രവും സമാധാനവും നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പ്രതീകാത്മക രാഷ്ട്രീയത്തില്‍ നിന്നും മാറി സത്യാഗ്രഹത്തിന് പ്രാമുഖ്യം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.തന്റെ മുന്‍ പ്രസ്താവനയെ വളച്ചൊടിച്ച മാധ്യമങ്ങളെയും കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു.ഒപ്പം ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്ക് ജമ്മു കശ്മീരിന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ മൗനം പാലിക്കാനാവില്ല എന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

ഒരു ശൂന്യതയാണ് നിലനിൽക്കുന്നത്. സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു, പക്ഷേ ഒരു താൽക്കാലിക ക്രമീകരണമായിട്ടാണ് അവർ എത്തുന്നത്. അങ്ങനെ ആല്ലാതെ തന്നെ അവരെത്തണമായിരുന്നു എന്ന് ആഗ്രഹിക്കുന്നു, വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനോ സ്വന്തം ഭാവി ഉറപ്പാക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോൾ സംഘടനയുടെ പ്രവർത്തനങ്ങൾ. ഹരിയാനയിലും മഹാരാഷ്ട്രയിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് സൽമാൻ ഖുർഷിദിന്റെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 52 സീറ്റുകൾ മാത്രമായിരുന്നു കോൺഗ്രസ് നേടിയത്, 543 അംഗ സഭയുടെ പത്തിലൊന്നിൽ കുറവാണ് ഈ സീറ്റുകളുടെ എണ്ണം. 2014 ൽ 282 സീറ്റുകൾ‍ നേടിയ അധികാരത്തിലെത്തിയ മോദി സർക്കാർ 2019തിൽ 303 സീറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ തന്റെ മണ്ഡലമായിരുന്നു അമേഠിയിൽ പോലും പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.

Top