ഗുരുതര ലൈംഗികചൂഷണ പരാതികള്‍ നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പുതിയ ശബ്ദരേഖ പുറത്ത്. പീഡനത്തിനിരയാക്കിയ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന വാട്‌സാപ്പ് സന്ദേശമാണ് ന്യൂസ് മലയാളം ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, എന്തിനാണ് കുഞ്ഞിനെ കൊല്ലാന്‍ ആവശ്യപ്പെടുന്നതെന്നും കുട്ടി വേണമെന്ന് വാശിപിടിച്ചത് താന്‍ അല്ലല്ലോ എന്നും യുവതി രാഹുലിനോട് ചോദിക്കുന്നുണ്ട്. പക്ഷേ, ഇതിനൊന്നും രാഹുല്‍ മറുപടി പറയുന്നില്ല. ആശുപത്രിയില്‍ പോയി ഗര്‍ഭഛിദ്രം നടത്താന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിക്കുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്.
ഗര്‍ഭിണിയാകണമെന്നും കുഞ്ഞ് വേണമെന്നും ആവശ്യപ്പെട്ട് യുവതിക്ക് രാഹുല്‍ അയച്ച വാട്‌സാപ്പ് സന്ദേശവും പുറത്തുവന്നു. എന്നാല്‍ പിന്നീടാണ് രാഹുല്‍ കാലുമാറുന്നത്. ഗര്‍ഭഛിദ്രം നടത്തണമെന്ന് യുവതിയോട് നിരന്തരം ആവശ്യപ്പെട്ടു. കുട്ടി വേണമെന്നുള്ളത് രാഹുലിന്റെ പ്ലാന്‍ ആയിട്ടും എന്തിനാണ് ഇപ്പോള്‍ മാറുന്നത് എന്തിനെന്ന് യുവതി ചോദിക്കുന്നുണ്ട്. ഇതിന് ഉത്തരം നല്‍കാതെ യുവതിയെ അസഭ്യംപറയുകയാണ് രാഹുല്‍ ചെയ്തത്.
രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റെയും വധഭീഷണി മുഴക്കുന്നതിന്റെയും ശബ്ദരേഖ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുവരെയായി പുറത്തുവന്ന ചാറ്റുകളെക്കുറിച്ചോ ശബ്ദരേഖകളെക്കുറിച്ചോ സംസാരിക്കാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസിലെ വനിതാ നേതാക്കളുള്‍പ്പെടെ പരാതിയുമായി വന്നതോടെ രാഹുലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും എംഎല്‍എയുമായി പാര്‍ടിക്ക് ഒരു ബന്ധവുമില്ലെന്നും കോണ്‍?ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം കോണ്‍?ഗ്രസ് പരിപാടികളില്‍ സജീവമാണ് രാഹുല്‍.
നേരത്തെ പുറത്തുവന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. ഗര്‍ഭഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും, 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവരാണ് ഇരകളായതെന്നുംകാട്ടി ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
രണ്ട് യുവതികള്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയരായെന്നാണ് അന്വേഷക സംഘത്തിന് ലഭിച്ച വിവരം. ഇതിലൊരാളെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയത് ബംഗളൂരുവില്‍വെച്ചാണ്.











