ഗുജറാത്തില്‍ വിശാലസഖ്യം വരുന്നു; ജിഗ്നേഷും രാഹുലും കൂടിക്കാഴ്ച നടത്തി; പിന്തുണച്ച് ഹാര്‍ദിക് പട്ടേലും

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ നവസരിയില്‍ ആയിരുന്നു കൂടിക്കാഴ്ച. ഇതിനുശേഷം രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ യാത്രയില്‍ ജിഗ്നേഷ് മേവാനി പങ്കുചേര്‍ന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന സൂചന നല്‍കുന്നതാണ് ഈ ചര്‍ച്ച.

കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി നയിക്കുന്ന നവസര്‍ജന്‍ യാത്രയിലും ജിഗ്‌നേഷ് പങ്കെടുത്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ ജിഗ്‌നേഷിന്റെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി ജിഗ്‌നേഷ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ എന്നല്ല ഒരു പാര്‍ട്ടിയിലും താന്‍ ചേരില്ലെന്നും എന്നാല്‍ ഗുജറാത്തില്‍ നിന്നും ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുമെന്നും ജിഗ്‌നേഷ് വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്തെത്തിക്കുമെന്ന് പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സമുദായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ബോദ്ധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ജിഗ്‌നേഷ് മേവിനിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയത്.

Top