രജനിയുടെ നായികയായി വീണ്ടും നയന്‍താരയെത്തുന്നു; ഭാസ്‌കര്‍ ദ റാസ്‌കല്‍ തമിഴില്‍ ഉടന്‍

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ മമ്മൂട്ടി ചിത്രം ഭാസ്‌കര്‍ ദ റാസ് കലിന്റെ തമിഴ് റീമേക്കില്‍ സ്‌റ്റൈല്‍ മന്നനൊപ്പം നയന്‍സും. തമിഴ് റീമേക്കില്‍ രജനി നായകനാകുമെന്ന് സംവിധായകന്‍ സിദ്ദിഖും നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നായികയുടെ കാര്യത്തിലാണ് ഇപ്പോള്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്. മലയാളം പതിപ്പില്‍ നായികയായ നയന്‍താര തന്നെയാവും ചിത്രത്തിന്റെ തമിഴ് പതിപ്പിലും നായികയാവുക എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. രജനീകാന്തിന്റേയും ഭാഗ്യനായികയാണ് നയന്‍താര. ചന്ദ്രമുഖി, കുസേലന്‍ എന്നീ രജനീകാന്ത് ചിത്രങ്ങളില്‍ നയന്‍താര നായികയുമായിരുന്നു. ഷങ്കറിന്റെ രജനീകാന്ത് ചിത്രമായ ശിവജിയിലെ ഗാനരംഗത്തും നയന്‍താരയുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോസിപ്പുകള്‍ സത്യമാണെങ്കില്‍ ചന്ദ്രമുഖിക്ക് ശേഷം നയന്‍സും രജനിയും ഒന്നിക്കുന്ന ചിത്രമാകും ഇത്. 22 വഷത്തെ ഇടവേളക്ക് ശേഷം സിദ്ദിഖ് തിരക്കഥ നിര്‍വഹിച്ച് ലാല്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കിംഗ് ലയറിന്റെ അവസാനവട്ട ജോലികളിലാണ് സിദ്ദിഖ് ഇപ്പോള്‍. ഇതിന് ശേഷമാകും സിദ്ദിഖ് ഭാസ്‌കര്‍ ദ റാസ്‌കല്‍ തമിഴിലേക്ക് ഒരുക്കുക.

Top