കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ന്യുഡൽഹി:കേരളത്തിലെ കോൺഗ്രസിന്റെ ദയനീയ അവസ്ഥ തുറന്നു പറഞ്ഞു കോൺഗ്രസ് നേതാവ് ഉണ്ണിത്താൻ .കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് ഉണ്ണിത്താന്‍ .തുറന്നടിച്ചു.ആത്മാര്‍ത്ഥത ലവലേശമില്ലാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കോണ്‍ഗ്രസ് തോല്‍വി ഭയക്കുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറയുന്നു.

കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ മോശമാണെന്നും കേരളത്തില്‍ ബിജെപി ദിവസം തോറും വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും കാസര്‍ഗോഡ് എം. പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ വളരെ മോശമാണെന്നും, കോണ്‍ഗ്രസുകാര്‍ക്ക് അവരുടെ ഗ്രൂപ്പിനോട് മാത്രമേ താത്പര്യമുള്ളു, പാര്ട്ടിയോട് ആത്മാര്‍ത്ഥത ഇല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ വളരെ മോശമാണ്. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയല്ല, രണ്ട് ഗ്രൂപ്പുകളാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഉള്ളത്. ആത്മാര്‍ത്ഥത ഒട്ടും ഇല്ലാത്തവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളത്. എല്ലാവരും വ്യക്തി താല്‍പ്പര്യമുള്ളവരാണ്. ഗ്രൂപ്പ് വളര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്.ആര്‍ക്കെങ്കിലും പാര്‍ട്ടിയോട് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എനിക്ക് ഉറപ്പ് പറയാമായിരുന്നു ഇവിടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന്.

ഗ്രൂപ്പ് വളര്‍ത്തുക എന്നതു മാത്രമാണ് നേതാക്കള്‍ ചെയ്യുന്നത്. കേരളത്തിൽ കോൺഗ്രസ്‌ പാർട്ടി ഇല്ല. ഉള്ളത് രണ്ടു ഗ്രൂപ്പുകൾ മാത്രമാണ്. കോൺഗ്രസ്സുകാർക്ക് കൂറ് ഗ്രൂപ്പ്‌ നേതാക്കളോട് മാത്രമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ടൈംസ് നൗ ചാനലിനോട് നല്‍കിയ അഭിമുഖത്തിലാണ്ഉണ്ണിത്താന്റെ പ്രതികരണം. കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവന.

Top