പത്ത് വര്‍ഷം ബാക്കി നില്‍ക്കെ രാജു നാരായണസ്വാമിയെ പിരിച്ചുവിടാന്‍ നീക്കം..!! അഴിമതി പുറത്തുകൊണ്ടുവന്നതാണ് നീക്കത്തിന് കാരണമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശിപാര്‍ശ നല്‍കി. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് അയച്ചുകൊടുത്തു.

സര്‍വീസ് കാലാവധി 10 വര്‍ഷം കൂടി ശേഷിക്കെയാണ് രാജുനാരായണ സ്വാമിക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. കേരളത്തിന്റെ ശുപാര്‍ശ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയാണ് ഇദ്ദേഹത്തെ പിരിച്ചുവിടണമെന്ന തീരുമാനമെടുത്തത്. കേന്ദ്ര- സംസ്ഥാന സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു, സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും ഓഫീസുകളില്‍ പലപ്പോഴും ഹാജരായിരുന്നില്ല, കേന്ദ്ര സര്‍വീസില്‍ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം എവിടെയാണെന്നതിന് സര്‍ക്കാര്‍ രേഖകളിലില്ല തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കെതിരെയുള്ളത്.

എന്നാല്‍, നാളികേര വികസന ബോര്‍ഡിലെ കോടികളുടെ അഴിമതി പുറത്തു കൊണ്ടുവന്നതിന് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണ് പിരിച്ചുവിടാനുള്ള ശുപാര്‍ശയെന്ന് രാജു നാരായണ സ്വാമി പ്രതികരിച്ചു. തന്നെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു എന്ന കാര്യം പത്രങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ നീക്കം മൂന്നാര്‍ മുതല്‍ തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചുവിടാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ നിയമപരമായി നേരിടും. കേരള കേഡറില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവി വഹിക്കുന്ന രാജു നാരായണ സ്വാമിക്ക് 10 വര്‍ഷം സര്‍വീസ് ബാക്കി നില്‍ക്കെയാണ് പിരിച്ചുവിടാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്.

Top