രംഗീല ഹോട്ട് ഗേള്‍ ഊര്‍മ്മിള വിവാഹിതയായി

പ്രിതി സിന്റയ്ക്ക് പിന്നാലെ ബോളിവുഡ് സുന്ദരി ഊര്‍മിള മണ്ഡോദ്കറും വിവാഹിതയായി. കാശ്മിരി മോഡലും ബിസിനസ് മാനുമായ മൊഹ്‌സിന്‍ അക്തര്‍ മിര്‍ ആണ് വരന്‍. രഹസ്യമായാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തായ മനിഷ് മല്‍ഹോത്ര മാത്രമാണ് ബോളിവുഡില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുത്ത അതിഥി.

വിവാഹം ലളിതമായ രീതിയില്‍ നടത്തണമെന്ന ആഗ്രഹം കൊണ്ടാണ് ആര്‍ഭാടം കുറച്ചതെന്ന് ഊര്‍മിള പറഞ്ഞു. ‘രംഗീല’ ഊര്‍മ്മീളയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ്. മലയാളത്തില്‍ ‘തച്ചോളി വര്‍ഗീസ് ചേകവറി’ല്‍ മോഹന്‍ലാലിന്റെ നായികയായി ഊര്‍മ്മിള അഭിനയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top