അവര്‍ ശരിക്കും ഒരു ഹീറോ, ആരോഗ്യമന്ത്രിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു: നടി രഞ്ജിനി

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ പൊരുതുകയാണ് സര്‍ക്കാര്‍. ഒരു മിനിട്ട് ഇരിക്കാതെ നെട്ടോട്ടമോടുകയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും. സംസ്ഥാന ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സംഗീതജ്ഞന്‍ ഷാന്‍ റഹ്മാന്‍, ആഷിക് അബു, റീമ കല്ലിങ്കല്‍ തുടങ്ങി നിരവധിപേര്‍ രംഗത്തെത്തി.ഇപ്പോഴിതാ നടി രഞ്ജിനിയും രംഗത്തെത്തി.

നമ്മുടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ ഓര്‍ക്കുമ്പോള്‍ വളരെ അഭിമാനം തോന്നുന്നുവെന്ന് രഞ്ജിനി പറയുന്നു. നിപയില്‍ തുടങ്ങി ഏറ്റവും ഒടുവില്‍ ഇതാ കൊറോണ വൈറസ് ബാധ വരെ നാട്ടിലെത്തിയ പല പ്രതിസന്ധികളില്‍ മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അവര്‍ ശരിക്കും ഒരു ഹീറോ തന്നെയാണ്.

എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും പറഞ്ഞാല്‍ അവര്‍ കുലീനയായ ഒരു വ്യക്തി മാത്രമല്ല, ശരിക്കും ബുദ്ധിമതിയായ സ്ത്രീ കൂടിയാണ്. ഒരുപാട് സ്നേഹം. ഇനിയും മുന്നോട് തന്നെ പോകൂ..നിങ്ങള്‍ വിളിക്കാറുള്ളതു പോലെ നിങ്ങളുടെ മാണിക്യചെമ്പഴുക്ക. പ്രതിസന്ധികളില്‍ എന്റെ ഊര്‍ജവും പ്രചോദനവുമാണ് നിങ്ങള്‍ എന്നും രഞ്ജിനി കുറിച്ചു.

Top