മാനസിക വിഭ്രാന്തിയുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

കോട്ടയം: വീടുവിട്ടിറങ്ങിയ മാനസിക വിഭ്രാന്തിയുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മുണ്ടക്കയം കോയിക്കല്‍ റെജി അലക്‌സാണ്ടറിനെയാണ് (52) ഈസ്റ്റ് പൊലീസ് പിടികൂടിയത്. ചങ്ങനാശേരി സ്വദേശിയായ മാനസികവിഭ്രാന്തിയുള്ള യുവതി വഴക്കിനത്തെുടര്‍ന്ന് വീട് വിട്ടിറങ്ങുകയായിരുന്നു. രാത്രിയില്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് കറങ്ങിനടക്കുന്നതിനിടെ പരിചയപ്പെട്ട മധ്യവയസ്‌കന്‍ സംരക്ഷിച്ചുകൊള്ളാമെന്ന് പറഞ്ഞ് കൂടെകൂട്ടുകയായിരുന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം യുവതിയെ ഈരയില്‍കടവ് ഭാഗത്തേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. ശാരീരികഅസ്വസ്ഥതകള്‍ നേരിട്ട യുവതിയെ പുലര്‍ച്ചെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംശയം തോന്നിയആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Top