നവവധുവിനെ പീഡിപിച്ച അയല്‍ക്കാരായ യുവാക്കള്‍ പിടിയില്‍; വീഡിയോ പുറത്തായതോടെ യുവതി കാലുമാറി പരാതി നല്‍കി

നെയ്യാറ്റിന്‍കര: നവ വധുവിന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കരയിലാണ് സംഭവം. യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.

പിടിയിലായ യുവാവിന്റെ അയല്‍വാസിയായ 22കാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്കൊപ്പം യുവാവ് പീഡിപ്പിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുജിത്(22), വിനോദ്(23) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍(22), വിനോദ്(25) എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വിനോദ് അയല്‍വാസിയും വിവാഹിതയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന് സമീപത്തുള്ള റബര്‍ത്തോട്ടത്തില്‍ എത്തിച്ച് വിനോദും നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

പീഡനശേഷം നാല് പേരും ചേര്‍ന്ന് 1000 രൂപ പ്രതിഫലം നല്‍കി. ഫോണ്‍ ഓണാക്കി വച്ചായിരുന്നു പീഡനം. വെളിച്ചത്തിനായാണ് ഫോണ്‍ ഓണാക്കി വച്ചതെന്നായിരുന്നു പ്രതികള്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ ദൃശ്യങ്ങള്‍ യുവതിയുടെ ബന്ധുകണ്ടതോടെയാണ് തനിക്ക് പറ്റിയ അബദ്ധം യുവതി മനസിലാക്കിയത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി.

Top