യുവതിയുടെ പരാതി പുറത്ത്..!! പരാതി ബ്ലാക്ക് മെയിലിംഗാണെന്ന് ബിനോയ്

പീഡന പരാതി ബ്ലാക്ക് മെയ്‌ലിംഗാണെന്ന് ബിനോയ് കോടിയേരിയുടെ പ്രതികരണം. തനിക്കെതിരെ നേരത്തെയും ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ബിനോയ് പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി വ്യക്തമാക്കി.

ഇതിനിടെയില്‍ ബിനോയ്‌ക്കെതിരെയുള്ള പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നു. പരാതിയില്‍ പറയുന്നത് ഇങ്ങനെ:- ബിഹാറിലെ ദരിദ്ര കുടുംബത്തില്‍ നിന്നുള്ള ആളായ താന്‍ 2007-ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് മുംബൈയിലെ സഹോദരിയുടെ വീട്ടിലെത്തിയത്. അവിടെവച്ചു ഡാന്‍സ് പഠിച്ചു. 2009 സെപ്റ്റംബറിലാണ് സുഹൃത്തിന്റെ സഹായത്തോടെ ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിക്കു കയറുന്നത്. ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയിയുമായി പരിചയപ്പെട്ടു. മലയാളിയാണെന്നും ദുബായില്‍ കെട്ടിട നിര്‍മാണ ബിസിനസ് ചെയ്യുന്നുവെന്നുമാണു പറഞ്ഞത്. പിന്നീട് മൊബൈല്‍ നമ്പര്‍ വാങ്ങിച്ച് സ്ഥിരമായി സംസാരിച്ചു. പലപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നല്‍കി. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു.

ബിനോയിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായി. 2010 ജൂലൈ 22ന് ആണ്‍കുട്ടിക്കു ജന്മം നല്‍കി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായില്‍നിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണവും അയയ്ക്കുകയും വീടിന്റെ വാടകക്കരാര്‍ കഴിയുമ്പോള്‍ പുതുക്കുകയോ പുതിയ വീട് എടുത്തു നല്‍കുകയോ ചെയ്തുപോന്നു.

2015ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട്, വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018ലാണ് ബിനോയ്‌ക്കെതരിരെ സാമ്പത്തിക തട്ടിപ്പ് കേസ് വരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായി. 2019 വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ ബിനോയിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി – പരാതിയില്‍ പറയുന്നു.

Top