സിന്ധുവിനെ നഗ്നയാക്കി ജീവനോടെ കുഴിച്ചുമൂടി!അടുക്കളയിലെ കുഴിക്ക് മുകളിൽ അടുപ്പും നിർമിച്ചു.ജീവനോടെ കത്തിക്കാനും ശ്രമം. ആ​രും ക​ണ്ടെ​ത്തി​ല്ലെ​ന്ന വി​ശ്വാ​സ​ത്തോ​ടെ നാടുവിട്ടുവെന്ന് പ്രതി

ഇ​ടു​ക്കി: വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി ദൃ​ശ്യം രീതിയിൽ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ കു​ഴി​ച്ചു മൂ​ടി​യ കേ​സി​ലെ പ്ര​തി പ​ണി​ക്ക​ൻ​കു​ടി മാ​ണി​ക്കു​ന്നേ​ൽ ബി​നോ​യി​യു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.കാ​മാ​ക്ഷി താ​മ​ഠ​ത്തി​ൽ സി​ന്ധു (45)വി​നെ​യാ​ണ് ബി​നോ​യി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു മൂ​ടി​യ​ത്. പെ​രി​ഞ്ചാം​കു​ട്ടി വ​ന​മേ​ഖ​ല​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ ഇ​ന്ന​ലെ​യാ​ണ് പോ​ലീ​സ് പി​ടി കൂ​ടി​യ​ത്.പണിക്കൻകുടി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു . സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെയൊണെന്ന് പ്രതി ബിനോയ് മൊഴി നൽകി. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നു. പ്രതി ബിനോയിയുടെ വീട്ടിലെ തെളിവെടുപ്പ് തുടരുകയാണ്. സിന്ധുവിൻ്റെ വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുക്കും.

കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയമാണെന്ന് പ്രതി ബിനോയ് ഇന്നലെ പറഞ്ഞിരുന്നു. സംഭവ ദിവസം വഴക്കുണ്ടായെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നും ബിനോയ്‌ മൊഴി നൽകി.കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം ബിനോയിയെയും കാണാതായി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. അമ്മയെ ബിനോയി മര്‍ദിച്ചിരുന്നതായുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് സിന്ധു മരിച്ചതെന്ന് വ്യക്തമായി. വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായിട്ടായിരുന്നു ഒളിവിൽ കഴിഞ്ഞത്. രണ്ട് ദിവസം മുൻപാണ് പെരിഞ്ചാംകുട്ടിയിൽ എത്തിയത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ബിനോയ് പിടിയിലാകുന്നത്. ബിനോയിയുടെ സിംകാർഡുകൾ കേന്ദ്രീകരിക്ക് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്.

സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞ 20 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു, ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.

സി​ന്ധു​വി​ന്‍റെ ഇ​ള​യ​മ​ക​നെ ബി​നോ​യി​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു ആ​സൂ​ത്രി​ത കൊ​ല​പാ​ത​കം. ക​ഴി​ഞ്ഞ 11ന് ​രാ​ത്രി​യാ​യി​രു​ന്നു കൊ​ല ന​ട​ത്തി​യ​ത്.കൊ​ല്ലാ​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ സി​ന്ധു​വി​ന്‍റെ ക​ഴു​ത്തി​ന് ഞെ​ക്കി​പ്പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ശ​യാ​യ​പ്പോ​ൾ മു​റ്റ​ത്തേ​ക്ക് ത​ള്ളി​യി​ട്ടു. മ​രി​ച്ചെ​ന്ന് ക​രു​തി മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ക്കാ​നാ​യി​രു​ന്നു നീ​ക്കം.

തീ​കൊ​ളു​ത്തി​യ​പ്പോ​ൾ സി​ന്ധു നി​ല​വി​ളി​ച്ചു. പി​ന്നീ​ട് വെ​ള്ള​മൊ​ഴി​ച്ച് തീ​കെ​ടു​ത്തി​യ​ശേ​ഷം അ​ന​ക്ക​മു​ണ്ടോ​യെ​ന്ന നോ​ക്കി. തു​ട​ർ​ന്ന് വ​സ്ത്ര​ങ്ങ​ൾ നീ​ക്കം ചെ​യ്ത് അ​ടു​ക്ക​ള​യി​ൽ കു​ഴി​യെ​ടു​ത്ത് മൂ​ടു​ക​യാ​യി​രു​ന്നു.മ​ണ്ണി​ട്ട് അ​ടു​പ്പ് പ​ഴ​യ പോ​ലെ നി​ർ​മി​ച്ച് ചാ​ണ​കം ഉ​പ​യോ​ഗി​ച്ച് മെ​ഴു​കി. അ​ടു​പ്പി​ൽ തീ ​ക​ത്തി​ക്കു​ക​യും ചെ​യ്തു. ആ​രും ക​ണ്ടെ​ത്തി​ല്ലെ​ന്ന വി​ശ്വാ​സ​ത്തോ​ടെ​യു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​യി​രു​ന്നു പ്ര​തി​യു​ടേ​ത്.

രാ​ത്രി​യി​ൽ ന​ട​ത്തി​യ കൊ​ല​യ്ക്കു​ശേ​ഷം സു​ഹൃ​ത്ത് മ​ധു​വി​നെ കാ​ണാ​ൻ നെ​ടു​ങ്ക​ണ്ട​ത്തേ​ക്കാ​യി​രു​ന്നു ബി​നോ​യി​യു​ടെ ആ​ദ്യ യാ​ത്ര. പി​ന്നീ​ട് പാ​ല​ക്കാ​ട് ,ഷൊ​ർ​ണ്ണൂ​ർ,തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ല​ത​വ​ണ​യെ​ത്തി. ഇ​തി​നി​ടെ അ​ഭി​ഭാ​ഷ​ക​നെ കാ​ണു​ന്ന​തി​നും മു​ൻ​കൂ​ർ ജാ​മ്യം നേ​ടു​ന്ന​തി​നും ശ്ര​മം ന​ട​ത്തി.പ​ണം മു​ൻ​കൂ​ർ കി​ട്ടാ​തെ കേ​സി​ൽ ഇ​ട​പെ​ടി​ല്ല​ന്ന് അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ബി​നോ​യി പ​ണ​ത്തി​നാ​യി പ​ല ശ്ര​മ​ങ്ങ​ളും ന​ട​ത്തി. ബാ​ങ്കി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് നി​രീ​ക്ഷി​ച്ചി​ച്ചി​രു​ന്ന​തി​നാ​ൽ ഇ​തി​ൽ നി​ന്നും പി​ൻ​വ​ലി​ഞ്ഞു .

ഏ​ല​ക്ക വി​ൽ​ക്കു​ന്ന​തി​നാ​യി​രു​ന്നു അ​ടു​ത്ത നീ​ക്കം. ഇ​തി​നാ​യി ര​ണ്ടു​ദി​വ​സം മു​ന്പ് പ​ണി​ക്ക​ൻ​കു​ടി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചെ​ങ്കി​ലും പോ​ലീ​സ് പി​ടി​യി​ലാ​വു​മെ​ന്ന് ഭ​യ​ന്ന് തൃ​ശൂ​രി​ലേ​ക്ക് വീ​ണ്ടും തി​രി​ച്ചു​പോ​യി.തു​ട​ർ​ന്ന് വീ​ണ്ടും ഞാ​യ​റാ​ഴ്ച നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. ആ​ദ്യം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പെ​രി​ഞ്ചാം​കു​ട്ടി വ​ന മേ​ഖ​ല​യി​ലെ പാ​റ​യി​ടു​ക്കി​ൽ ക​ഴി​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നാ​യി ഇ​ന്ന​ലെ ഇ​വി​ടെ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

പെ​രി​ഞ്ചാ​കു​ട്ടി​യി​ൽ വാ​ട​ക വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് ക​ഴി​ഞ്ഞ​മാ​സം 15-നാ​ണ് സി​ന്ധു​വി​ന്‍റെ മാ​താ​വ് വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.അ​ന്നു മു​ത​ൽ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ബി​നോ​യി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സി​ന്ധു​വി​നെ കാ​ണാ​താ​യ​പ്പോ​ൾ മാ​താ​വ് കു​ഞ്ഞു​മോ​ൾ പ​ണി​ക്ക​ൻ​കു​ടി​യി​ൽ എ​ത്തി ബി​നോ​യി​യെ ക​ണ്ടി​രു​ന്നു.

സി​ന്ധു​വി​നെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ൾ ഇ​ഷ്ട​മു​ള്ള ആ​രൂ​ടെ​യെ​ങ്കി​ലും പി​ന്നാ​ലെ പോ​യി​ട്ടു​ണ്ടാ​വു​മെ​ന്നാ​യി ബി​നോ​യി​യു​ടെ മ​റു​പ​ടി.ഇ​തി​ൽ സം​ശ​യം തോ​ന്നി​യ​തി​നാ​ൽ കു​ഞ്ഞു​മോ​ൾ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.പി​ന്നീ​ട് സി​ന്ധു​വി​ന്‍റെ ഇ​ള​യ​മ​ക​നാ​ണ് ബി​നോ​യി​യു​ടെ അ​ടു​ക്ക​ള​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ന​ൽ​കി​യ​ത്. ഇ​വ​ർ വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് സി​ന്ധു​വി​ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സ് ബി​നോ​യി​യു​ടെ അ​ടു​ക്ക​ള​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്.ബി​നോ​യി​യു​ടെ പേ​രി​ൽ എ​ട്ടോ​ളം അ​ടി​പി​ടി​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​തി​നു പു​റ​മെ ഭാ​ര്യ​യെ മ​ർ​ദി​ച്ച​തി​ന്‍റെ പേ​രി​ൽ ജ​യി​ൽ​വാ​സ​വും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

Top