കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഏഷ്യ വാരിശ്ശേരി സ്വദേശി മുരളികുമാറിന് ജാമ്യം. യവതിയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിഭാഗം വക്കീല്‍ വാദിച്ചതോടെയാണ് ജാമ്യത്തിന് അവസരമൊരുങ്ങിയത്. നേവി ഉദ്യോഗസ്ഥനാണ് മുരളി. കേസ് പ്രതികൂലമായാല്‍ മാത്രമേ ജോലിയെ ബാധിക്കൂ. ഇതിനിടെ കേസ് ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമവും പുറത്ത് ആരംഭിച്ചിട്ടുണ്ട്. യുവതിയും ഒത്തുതീര്‍പ്പിന് സമ്മതിച്ചതായാണ് സൂചന.
ദിവസം ഒരു കോഴിയും അമ്പതു മുട്ടയുടെ വെള്ളയും കഴിക്കുകയും ആറ് മണിക്കൂര്‍ ജിമ്മില്‍ പരിശീലനം നടത്തുകയും ചെയ്തിരുന്ന മുരളീകുമാറിന് ഈ സൗകര്യങ്ങള്‍ ജയിലില്‍ ലഭിച്ചില്ല. സാധാരണ തടവു പുള്ളിയുടെ പരിഗണനയാണ് നല്‍കിയത്. ഇത് മുരളിയുടെ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു.
മുരളീകുമാറിന് നേരത്തെ കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റ് ജാമ്യം അനുവദിച്ചത്. ഉഭയ കക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും തന്നെ ആരോ സ്പ്രേ അടിച്ച് ബോധം കെടുത്തി തട്ടിക്കൊണ്ടു പോയെന്ന യുവതിയുടെ ആദ്യ മൊഴിയില്‍ മുരളികുമാറിനെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നതും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. സി.എസ് അജയന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആദ്യ മൊഴിയില്‍ മുരളിയുടെ പേരില്ലാത്ത സാഹചര്യം അനുകൂലമാക്കാനാണ് നീക്കം. ഇതിനൊപ്പം ഉഭയസമ്മത പ്രകാരമാണ് പീഡനം നടന്നുവെന്ന് യുവിതയെ കൊണ്ട് എഴുതി നല്‍കാനുള്ള നീക്കവും സജീവമാണ്. ഇത്തരത്തില്‍ പൊലീസിനോട് യുവതി സമ്മതം അറിയിച്ചതായാണ് സൂചന. അങ്ങനെ വന്നാല്‍ കേസ് പൊലീസ് എഴുതി തള്ളും.
അന്വേഷണം തീരുന്നത് വരെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ഉഭയകക്ഷി സമ്മത പ്രകാരമാണ് യുവതിയും മുരളി കുമാറും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് പ്രതിഭാഗം വക്കീല്‍ വാദിച്ചത്. കൂടാതെ പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞിരുന്നത് ആരോ സ്പ്രേ അടിച്ച് ബോധം കെടുത്തി റോഡരികില്‍ ഉപേക്ഷിച്ചുവെന്നും അവിടെ നിന്നും മുരളിച്ചേട്ടനാണ് ആശുപത്രിയിലെത്തിച്ചു എന്നുമാണ്. കൂടാതെ ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും മറ്റും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണങ്ങള്‍ യുവതിക്ക് തിരിച്ചടിയാണ്. അതുകൊണ്ട് കൂടിയാണ് ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. ഇതോടെ അറസ്റ്റും ജയില്‍വാസവുമായി കേസ് ഒതുങ്ങും. എന്നാല്‍ മാനഹാനിയും ധനനഷ്ടവും ഒപ്പം കുടുബത്തിലെ പ്രശ്നങ്ങളും മുരളി കുമാറിനെ ഇനിയും വേട്ടയാടും. ജോലി പോകാതെ നോക്കാനുമാകും. ജാമ്യം ലഭിച്ചതോടെ മുന്‍ മിസ്റ്റര്‍ ഏഷ്യ എന്ന നിലയില്‍ മുരളീകുമാറിന് തുടര്‍വ്യായാമങ്ങളും കാര്യമങ്ങളുമായി മുന്നോട്ടുപോകാം. ജയില്‍വാസത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ ചിട്ടയായ ഭക്ഷണ ശീലങ്ങളിലേക്ക് കടക്കാന്‍ സൗകര്യമാണ്.
ശരീരപുഷ്ടിക്കായി തുടര്‍ന്ന് പോന്ന മുരളിയുടെ ദിനചര്യങ്ങള്‍ എല്ലാം ജയില്‍ ജീവിതത്തില്‍ തെറ്റിയിരുന്നു. ശരീരപുഷ്ടി നിലനിര്‍ത്തുന്നതിനായുള്ള മുരളിയുടെ ഭക്ഷണ ശീലം കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസും ജയില്‍ അധികൃതരും. ദിവസവും രണ്ടരക്കിലോ കോഴി ഇറച്ചിയും അമ്പത് കോഴിമുട്ട വെള്ളയും താന്‍ കഴിക്കുന്നതായിരുന്നു മുരളീകുമാറിന്റെ ശീലം. ആറ് മണിക്കൂര്‍ ജിമ്മില്‍ കഠിന പരിശ്രമത്തിലാണെന്നും മുരളി പൊലീസിനോട് പറഞ്ഞു. എന്നാല്‍ അറസ്റ്റിലായതോടെ ഈ ദിനചര്യങ്ങളെല്ലാം തെറ്റിയിരുന്നു. ചിക്കന്‍ ഒരാള്‍ക്ക് മാത്രമായി ജയിലില്‍ ലഭ്യമാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ശരീരത്തില്‍ കരുത്തനാണെങ്കിലും സംഭവം പൊലീസ് കേസായി മാറിയതോടെ താരം കടുത്ത നിരാശയിലായിരുന്നു. താന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെടുമ്പോള്‍ രക്തസ്രാവം ഉണ്ടായതാണെന്നും മിസ്റ്റര്‍ ഏഷ്യ പൊലീസിനോട് പറഞ്ഞിരുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കഴിഞ്ഞ ദിവസമാണ് കോട്ടയത്തുള്ള ഹോട്ടലില്‍ മുറിയെടുത്തശേഷം വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. അമിത രക്തസ്രാവമുണ്ടായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. യുവതിയുമായി മുരളി കുമാര്‍ ആറ് മാസം മുമ്പേ ഫേസ്ബുക്കിലൂടെ പരിചയത്തിലായിരുന്നു. യുവതിയുമായുള്ള പരിചയത്തിലൂടെ വീട്ടുകാരുമായും മുരളി അടുപ്പം സ്ഥാപിക്കുകയായിരുന്നു. മുംബൈയില്‍ കുടുംബസമേതം താമസിക്കുന്ന മുരളി അവധിക്കു നാട്ടില്‍ എത്തിയപ്പോഴായിരുന്നു പീഡന കേസില്‍ കുടുങ്ങിയത്. നാട്ടിലെത്തി മുരളി കുമാര്‍ ആരാധികയ്ക്ക് പിന്നാലെ പോയതോടെ കുടുംബവും അദ്ദേഹത്തെ കൈവിട്ട മട്ടാണ്. ഭാര്യയും മക്കളും സംഭവം അറിഞ്ഞ് പിണങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഹോട്ടലിലെ ഭക്ഷണം കഴിച്ചശേഷം യുവതിയെ പ്രലോഭിപ്പിച്ച് മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുക ആയിരുന്നുവെന്ന് എന്നാണ് യുവതി പൊലീസില്‍ പറഞ്ഞിരിക്കുന്നത്.
നാലുമാസം മുന്‍പ് ചുങ്കത്തു നടന്ന ചടങ്ങിലാണ് ഇരുപത്തിരണ്ടുകാരിയുമായി മുരളികുമാര്‍ പരിചയത്തിലായത്. പിന്നീട് ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അടുപ്പമായി. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണു യുവതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമുള്ള അടുപ്പമാണ് യുവതിയും മുരളീകുമാറും തമ്മിലുള്ള ബന്ധം വളര്‍ത്തിയത്. അടുത്തടുത്ത നാട്ടുകാരായതിനാല്‍ ഹോട്ടലിലേക്ക് വിളിച്ചപ്പോള്‍ ഒട്ടും സംശയം തോന്നിയില്ല. ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞാണ് മുറിയിലേക്ക് ക്ഷണിച്ചത്. നാവിക സേന പെറ്റി ഓഫീസര്‍ കൂടിയാണ് മുരളീകുമാര്‍.



